Saturday, January 20, 2018
Reg:No 91291/Kermal/2004/18734

ഇർമ കൊടുങ്കാറ്റ്; എയർകണ്ടീഷൻ സംവിധാനം തകരാറിലായി എട്ട് രോഗികൾ മരിച്ചു

ഇർമ കൊടുങ്കാറ്റ്; എയർകണ്ടീഷൻ സംവിധാനം തകരാറിലായി എട്ട് രോഗികൾ മരിച്ചു

മയാമി: ഇർമ കൊടുങ്കാറ്റില്‍ എയർകണ്ടീഷൻ സംവിധാനം തകരാറായതിനെ തുടര്‍ന്ന്‍  നഴ്സിംഗ് ഹോമിൽ എട്ട് രോഗികൾ മരിച്ചു. ഫ്ളോറിഡയിലെ ഹോളിവുഡിലുള്ള നഴ്സിംഗ് ഹോമിലാണ് സംഭവമുണ്ടായത്. മൂന്നു പേർ നഴ്സിംഗ് ഹോമിൽവച്ചും മറ്റു ആഞ്ചു പേർ ആശുപത്രിയിൽ എത്തിയത്തിന് ശേഷവുമാണ് മരിച്ചത്. 
 
നൂറിലധികം രോഗികളെ ഇവിടെനിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കൊടുങ്കാറ്റു ദുർബലമാവുകയും പലേടത്തും വെള്ളമിറങ്ങുകയും ചെയ്തെങ്കിലും വൈദ്യുതിത്തകരാർ മൂലം ലക്ഷങ്ങളാണ് ബുദ്ധിമുട്ടനുഭവിക്കുന്നത്.