Saturday, January 20, 2018
Reg:No 91291/Kermal/2004/18734

2024ലെ ഒളിംപിക്സ് പാരീസില്‍ നടക്കും ; 2028ല്‍ ലൊസാഞ്ചലസിലും

2024ലെ ഒളിംപിക്സ് പാരീസില്‍ നടക്കും  ; 2028ല്‍ ലൊസാഞ്ചലസിലും

പെറു: പാരീസ് 2024ലെ ഒളിംപിക്സ് വേദിയാകും. രാജ്യാന്തര ഒളിംപിക് കമ്മി​റ്റിയാണ് ഒളിംപിക് വേദികള്‍  പ്രഖ്യാപിച്ചത്. 2028ല്‍ ലൊസാഞ്ചലസിലാകും  ഒളിംപിക്‌സ് നടക്കുക. രാജ്യാന്തര ഒളിംപിക് കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡിക്ക് ശേഷമാണ്  വേദികള്‍ പ്രഖ്യാപിച്ചത്. 
ഫ്രഞ്ച് തലസ്ഥാന നഗരം നൂറു വര്‍ഷത്തിനു ശേഷമാണ് ഒളിംപിക്സിനു വേദിയാകുന്നത്. 1921നുശേഷം ആദ്യമായാണ് രണ്ട് ഒളിംപിക്സ് വേദികള്‍ ഒരുമിച്ചു പ്രഖ്യാപിക്കുന്നത്. ഇരു നഗരങ്ങളും ഇതു മൂന്നാം തവണയാണ് ഒളിമ്പിക്‌സിനു വേദിയാകുന്നത്. പെറുവിലെ ലിമയിലാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്. 2020ല്‍ ടോക്കിയോയിലാണ് അടുത്ത ഒളിംപിക്സ് നടക്കുക..