Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

ജമ്മു-ന്യൂഡൽഹി എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി

ജമ്മു-ന്യൂഡൽഹി എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി

ന്യൂഡൽഹി: ഡൽഹിയിൽ ജമ്മു-ന്യൂഡൽഹി എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെ ആറിനാണ് സംഭവം . ട്രെയിനിന്‍റെ അവസാനത്തെ ബോഗിയാണ് പാളം തെറ്റിയതെന്ന് അധികൃതർ അറിയിച്ചു. ആർക്കും പരിക്കുള്ളതായി റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല. രാജ്യത്ത് രണ്ടാഴ്ചയ്ക്കിടെ നടക്കുന്ന അഞ്ചാമത്തെ ട്രെയിൻ അപകടമാണിത്.