Wednesday, September 20, 2017
Reg:No 91291/Kermal/2004/18734

ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേര്‍ന്ന്‌ തറക്കല്ലിട്ടു.

ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേര്‍ന്ന്‌ തറക്കല്ലിട്ടു.

അഹമ്മദാബാദ്: രാജ്യത്തിന്‍റെ സ്വപ്നപദ്ധതിയായ ബുള്ളറ്റ് ട്രെയിനിന്‍റെ നിർമാണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്ന് അഹമ്മദബാദിൽ നിർവഹിച്ചു. അഹമ്മദാബാദ് - മുംബൈ  508 കിലോമീറ്റർ പാത ആറു വർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കുകയാണു ലക്ഷ്യം. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തുനിന്ന് അഹമ്മദാബാദിലെത്താൻ വെറും രണ്ടുമണിക്കൂർ മാത്രം മതിയാകും. എൻഡിഎ സർക്കാരിന്‍റെ സ്വപ്നപദ്ധതിയായി പ്രഖ്യാപിച്ചിരുന്നതാണ് ബുള്ളറ്റ് ട്രെയിന്‍.
 
 മണിക്കൂറിൽ 320 കിലോമീറ്റർ സ്പീഡാണു ട്രെയിനിന് ഉണ്ടാകുക. 12 സ്റ്റേഷനുകൾ ആണ് ഈ പതയില്‍ ഉണ്ടാകുക. 21 കിലോമീറ്റർ നീളത്തിലുള്ള തുരങ്കവും ഈ പദ്ധതിയുടെ ഭാഗമായുണ്ട്. ഏഴു കിലോമീറ്റര്‍ കടലിനുള്ളിലൂടെയാണു യാത്ര. 1.10ലക്ഷം കോടി രൂപയാണു പ്രതീക്ഷിക്കുന്ന ചെലവ്. ചെലവിന്റെ 81 ശതമാനവും ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയാണു വഹിക്കുന്നത്. 50 വർഷം കൊണ്ട് ഇന്ത്യ തുക തിരിച്ചടയ്ക്കണം.