Saturday, January 20, 2018
Reg:No 91291/Kermal/2004/18734

വൃദ്ധ ദമ്പതികളുടെ കൊലപാതകം: മരുമകളുടെ സുഹൃത്തു പോലീസ് കസ്റ്റഡിയിൽ

വൃദ്ധ ദമ്പതികളുടെ കൊലപാതകം: മരുമകളുടെ സുഹൃത്തു  പോലീസ് കസ്റ്റഡിയിൽ

പാലക്കാട്: വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട കേസിൽ മരുമകളുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു .  ദമ്പതികളുടെ മരുമകളുടെ സുഹൃത്തായ എറണാകുളം പറവൂർ സ്വദേശി സുദർശനനാണ് പിടിയിലായത്. 
പാലക്കാട് കോട്ടായിലില്‍ പൂളയ്ക്കല്‍ പറമ്പില്‍ സ്വാമിനാഥന്‍(72), ഭാര്യ പ്രേമകുമാരി(62) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആയുധം ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു സ്വാമിനാഥന്റെ മൃതദേഹം. പ്രേമകുമാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്.  ഇവരെ കൈയ്യും കാലും കെട്ടി വായില്‍ തുണി തിരുകിയ ശേഷമാണ് കൊലപ്പെടുത്തിയതെന്നാണ് സംശയം. കൊലപാതക സമയത്ത് മകന്റെ ഭാര്യ വീട്ടിലുണ്ടായിരുന്നു. ചൊവ്വാഴ്ച്ചയാണ് കൊലപാതകം നടന്നത്. ആക്രമത്തില്‍ പരിക്കേറ്റ മരുമകള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വധഭീഷണിയുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് മരുമകള്‍ ദമ്പതികള്‍ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയത്.മരുമകളും പ്രെതി സുദർശനനും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് സംശയം ദമ്പതികൾക്കുണ്ടായിരുന്നു .ഇതേ ചൊല്ലി പലപ്പോഴും വഴക്കുണ്ടായിട്ടുണ്ട് .