Saturday, November 25, 2017
Reg:No 91291/Kermal/2004/18734

എല്ലാവരുടേയും മന്ത്രിയാണ് താനെന്ന് അൽഫോൺസ് കണ്ണന്തനം കെപി ശശികലക്ക് മറുപടി നൽകി

എല്ലാവരുടേയും മന്ത്രിയാണ് താനെന്ന് അൽഫോൺസ് കണ്ണന്തനം   കെപി ശശികലക്ക്  മറുപടി നൽകി

ന്യൂഡൽഹി :ന്യൂനപക്ഷങ്ങളുടേതല്ല എല്ലാവരുടേയും മന്ത്രിയാണ് താനെന്ന് അൽഫോൺസ് കണ്ണന്തനം  ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെപി ശശികലക്ക്  മറുപടി നൽകി .  അക്രമസംഭവങ്ങൾ പെരുപ്പിച്ച് കാണിച്ച് ഇന്ത്യ സുരക്ഷിതമല്ലെന്ന തോന്നലുണ്ടാക്കാൻ മാധ്യമങ്ങൾ മനപൂ‍ർവ്വം ശ്രമിക്കുന്നത് വിനോദസഞ്ചാരമേഖലയെ ബാധിക്കുന്നുവെന്നും കേന്ദ്രടൂറിസം മന്ത്രി പറഞ്ഞു.
 കണ്ണന്താനത്തിന്റെ പ്രവർത്തനങ്ങൾ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി മാത്രമാണെങ്കിൽ എതിർക്കുമെന്ന് ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ പി ശശികല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനാണ് അതേനാണയത്തിൽ അൽഫോൺസ് കണ്ണന്താനം മറുപടി നൽകിയിരിക്കുന്നത്. മന്ത്രിമാരെ പ്രധാനമന്ത്രിയാണ് നിശ്ചയിക്കുന്നതെന്ന് വിശദീകരിച്ച് കേരളത്തിലെ നേതാക്കളുടെ അതൃപ്തിക്കും അദ്ദേഹം മറുപടി നൽകി.
രാജ്യത്ത് നടക്കുന്ന അക്രമസംഭവങ്ങളെ പെരുപ്പിച്ച് കാണിക്കുന്നത് ഇവിടുത്തെ മാത്രം പ്രത്യേകതയാണെന്ന വിമ‌ർശിച്ച കേന്ദ്രമന്ത്രി അമേരിക്ക ഉൾപ്പടെയുള്ള സ്ഥലങ്ങളിലെ  അക്രമസംഭവങ്ങളൊന്നും നമ്മൾ അറിയുന്നത് പോലുമില്ലെന്നും പറഞ്ഞു. വാഗമണിൽ സർക്കാർ ഭൂമി റിസോർട്ട് നിർമ്മിക്കുന്നതിന് സ്വകാര്യവ്യക്തികൾക്ക് പാട്ടത്തിന് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരി റെയിൽപാത ഉടൻ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.