Wednesday, October 18, 2017
Reg:No 91291/Kermal/2004/18734

പുരുഷന്മാരെ വിശ്വാസമില്ല, അനുയായികളെല്ലാം പെണ്‍ഗുണ്ടകള്‍, ഗുര്‍മീതിന്‍റെ ലൈംഗികാവശ്യത്തിനായി പെണ്‍കുട്ടികളെ എത്തിച്ചു കൊടുക്കുന്നത് ഈ ഗുണ്ടകള്‍

പുരുഷന്മാരെ വിശ്വാസമില്ല, അനുയായികളെല്ലാം പെണ്‍ഗുണ്ടകള്‍, ഗുര്‍മീതിന്‍റെ ലൈംഗികാവശ്യത്തിനായി പെണ്‍കുട്ടികളെ എത്തിച്ചു കൊടുക്കുന്നത് ഈ ഗുണ്ടകള്‍

ഹരിയാന: ബലാത്സംഗത്തിന് തടവുശിക്ഷ അനുഭവിക്കുന്ന ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഗുര്‍മീതിന്‍റെ അനുയായികളെല്ലാം സ്ത്രീകളായിരുന്നു. പുരുഷന്മാരെ വിശ്വാസമില്ല. ഗുര്‍മീതിന് സുരക്ഷയൊരുക്കാനായി ആത്മഹത്യ സ്ക്വാഡും ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ സ്ത്രീകളുടെ ഗുണ്ടാസംഘവും ഉണ്ടായിരുന്നതായി ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
ഗുര്‍മീതിന്‍റെ ലൈംഗികാവശ്യത്തിനായി എല്ലാ രാത്രികളിലും പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുക എന്നതായിരുന്നു ഈ സംഘത്തിന്റെ പ്രധാന ജോലി. പീഡനത്തിന് ഇരയാകുന്ന പെണ്‍കുട്ടികള്‍ വിവരം  പുറത്തു പറയാതെ നോക്കാനുള്ള ചുമതലയും ഈ വനിതാ സംഘത്തിന്റേതാണ്. ഗുര്‍മീതിന്റെ വനിതാ സംഘം സന്യാസിനികളായാണ് അറിയപ്പെടുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് ഇവരെ തിരിച്ചറിയാവുന്നത്. മാത്രമല്ല വനിതാ സംഘത്തില്‍പെട്ട ചിലര്‍ ഇപ്പോഴും ആശ്രമത്തിനുള്ളിലുണ്ടെന്നും മറ്റുള്ളവര്‍ ഗുര്‍മീതിന്റെ അറസ്‌റ്റോടെ രക്ഷപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരിയാനയിലെ സിര്‍സയിലെ ദേര ആശ്രമം ആയിരം ഏക്കറില്‍ പരന്നുകിടക്കുന്നു. ഇവിടെ മറ്റാര്‍ക്കും പ്രവേശനമില്ലാത്ത ഒരു പ്രദേശത്തായിരുന്നു ഗുര്‍മീതിന്റെ പെണ്‍ഗുണ്ടകളുടെ താമസം. കളരിപ്പയറ്റ്, കരാട്ടെ തുടങ്ങി എല്ലാത്തരം ആയോധനകലകളിലും ഇവര്‍ സമര്‍ഥരായിരുന്നു.