Wednesday, September 20, 2017
Reg:No 91291/Kermal/2004/18734

ലോകത്തിലെ ഏറ്റവും വലിയ ശവകൂടീരം ഗിന്നസ് ബുക്കിലേക്കും

ലോകത്തിലെ ഏറ്റവും വലിയ ശവകൂടീരം ഗിന്നസ് ബുക്കിലേക്കും

ജര്‍മ്മനി:  ജർമ്മനിയിലെ ഏറ്റവും വലിയ ശവകൂടീരം ഇനി ഗിന്നസ് ബുക്ക് ഓഫ്  വേള്‍ഡ റെക്കോഡിലക്കും  . പടിഞ്ഞാറൻ  ജര്‍മ്മനിയിലെ നഗരമായ ഡ്യൂസബർഗില സ്ഥിതി ചെയ്യുന്ന ശവകുടീരത്തിന്‍റെ ഉയരം 55 അടിയാണ്.  ലോകത്തിലെ തന്നെ ഏറ്റവും വലിയ ശവകുടീരവും ഇതു തന്നെയാണ്.
തീര്‍ത്തും മണലില്‍ നിര്‍മ്മിച്ച കരവിരുതാണിത്. ശവകുടീരത്തിന്‍റെ ഗോപുരത്തില്‍ മണല്‍ കൊണ്ട് നിര്‍മ്മിച്ച പ്രതിമകളാണ് കുടീരത്തിന്‍റെ  ഏറ്റവും വലിയ പ്രത്യേകത.  4000 മെട്രിക് ടൺ മണൽ ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. 19 ശിൽപ്പികൾ ചേര്‍ന്നാണ് ശവകുടീരം നിര്‍മ്മിച്ചത്.
വെനീസ്സിലെ  റിയാടോ ബ്രിഡ്ജ്, ഗിസയിലെ ഗ്രേറ്റ് സ്ഫിങ്സ് തുടങ്ങി നിരവധി   സുന്ദര ശില്പങ്ങളാണ് മണല്‍ കൊണ്ട് തീര്‍ത്തിരിക്കുന്നത്.