Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ നീക്കം; പി.ടി.തോമസ് എംഎൽഎ

 നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ നീക്കം; പി.ടി.തോമസ് എംഎൽഎ

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് അട്ടിമറിക്കാൻ ഭരണതലത്തിൽ നീക്കം തുടങ്ങിയെന്നു പി.ടി.തോമസ് എംഎൽഎ.  അന്വേഷണത്തെ വിമർശിച്ച് ഗണേഷ്കുമാർ ഉന്നയിച്ച കാര്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയാൻ തയാറാകണം. ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഉൾവലിഞ്ഞവര്‍ ഇപ്പോൾ ദിലീപിനെ അനുകൂലിച്ച് പുറത്തു വരികെയാണ്.കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് എം എല്‍ എയുടെ ആരോപണം.
 
.ഇടതു സഹയാത്രികനായ സെബാസ്റ്റ്യൻ പോൾ ദിലീപിനെ അനുകൂലിച്ചത് ഞെട്ടിക്കുന്നതാണ്. ദിലീപിന് വേണ്ടി നവമാധ്യമങ്ങൾ പിആർഒ വർക്കാണ് നടക്കുന്നത്. ഇതിന്‍റെ അവസാനത്തെ ഇരയാണ് സെബാസ്റ്റ്യൻ പോൾ. സോഷ്യൽ മീഡിയയിൽ ദിലീപിന് പിന്തുണയേറിവരുന്നതിനെക്കുറിച്ച് പോലീസ് അന്വേഷിക്കണം. ഇതിന്‍റെ പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
കേസ് പഴുതടച്ച് മുന്നോട്ടുകൊണ്ടുപോകാൻ പ്രോസിക്യൂഷൻ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കണം. കേസിന്‍റെ വിശദാംശങ്ങൾ ഹൈക്കോടതിയെ ബോധിപ്പിക്കുന്നത് ഡിജിപിയുടെ (ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ) ഓഫീസിന് വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കണം. കേസ് അന്വേഷണം ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ സജീവമാണ്. ആരോപണ വിധേയർ കുറ്റക്കാരാണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും കേസിൽ ദിലീപിനെ അനുകൂലിക്കുന്നവര്‍  ജഡ്ജിമാർ ചമയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.