Saturday, January 20, 2018
Reg:No 91291/Kermal/2004/18734

അധികാരദുർവിനിയോഗം; ടി.പി. സെൻകുമാറിനെതിരയുള്ള ഹര്‍ജി കോടതി തള്ളി

അധികാരദുർവിനിയോഗം; ടി.പി. സെൻകുമാറിനെതിരയുള്ള ഹര്‍ജി  കോടതി തള്ളി

തിരുവനന്തപുരം: പോലീസ് മേധാവിയായിരുന്ന ടി.പി. സെൻകുമാറിനെതിരെ അധികാരദുർവിനിയോഗം നടത്തിയെന്ന് ആരോപിച്ചു നല്‍കിയ ഹർജി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയുടെതാണ് നടപടി. പരാതിയിൽ പറയും വിധത്തിലുള്ള അധികാര ദുര്‍വിനിയോഗം നടന്നിട്ടില്ലെന്നും, പരാതിയില്‍ കഴമ്പില്ലെന്നും വ്യക്തമാക്കുന്ന റിപ്പോർട്ട് വിജിലൻസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹർജി തള്ളിയത്. 
 
കെടിഡിസി എംഡി, കെഎസ്ആർടിസി എംഡി, മധ്യമേഖല ഐജി, സംസ്ഥാന പോലീസ് മേധാവി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചപ്പോൾ സെൻകുമാർ അധികാരദുർവിനിയോഗം നടത്തിയെന്നാണ് ഹർജിയിൽ ആരോപിച്ചിരുന്നത്. പോലീസിലെ ഉന്നത സ്ഥാനങ്ങൾ ഉപയോഗിച്ച് സെൻകുമാർ പല കേസുകളിലും ഇടപെടൽ നടത്തിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.