Wednesday, September 20, 2017
Reg:No 91291/Kermal/2004/18734

പ്രദ്യുമൻ ഠാക്കൂറിന്റെ മരിക്കുന്നതിനു തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തു

പ്രദ്യുമൻ ഠാക്കൂറിന്റെ മരിക്കുന്നതിനു തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തു

ന്യൂഡൽഹി: റയൻ ഇന്റർനാഷനൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി മരിക്കുന്നതിനു തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തു. 
 
കുട്ടി ശുചിമുറിയിൽ പ്രവേശിക്കുന്നതും പിന്നാലെ  ബസ് കണ്ടക്ടർ അശോക് കുമാർ പോകുന്നതും  സിസിടിവിയിൽ കണ്ടെത്തിയതായി ഗുരുഗ്രാം പോലീസ് അറിയിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ  രക്തത്തിൽ കുളിച്ചു പ്രദ്യുമൻ ഠാക്കൂർ പുറത്തേക്ക് ഇഴഞ്ഞു വരുന്ന ദൃശ്യങ്ങളുമുണ്ട്. എന്നാൽ ശുചിമുറിയുടെ കതകിനു സമീപം കുട്ടി മരിച്ചുവീഴുകയായിരുന്നു. ഭിത്തിയിലെല്ലാം രക്തക്കറ പുരണ്ടു. അവിടെനിന്നാണ് കുട്ടിയെ മറ്റുള്ളവർ കണ്ടെത്തിയത്.
 
അമിതമായ രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴുത്തിൽ കത്തി കൊണ്ടുള്ള രണ്ട് മുറിവുകളുണ്ട്. ഒരു മുറിവു ശ്വാസനാളിയെ മുറിച്ചുകളഞ്ഞു. ഇതാണ് സഹായത്തിനായി കരയാൻപോലും കുട്ടിക്കു കഴിയാതായത്. അതേസമയം, അറസ്റ്റിലായ ബസ് കണ്ടക്ടർ അശോക് കുമാർ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. 
 
സ്കൂളിന്റെ ശുചിമുറിയിൽ വെള്ളിയാഴ്ചയാണ് ഏഴുവയസ്സുകാരനായ  പ്രദ്യുമൻ ഠാക്കൂറിനെ   കഴുത്തറുത്തനിലയിൽ കണ്ടെത്തിയത്.