Saturday, September 23, 2017
Reg:No 91291/Kermal/2004/18734

ജില്ലാ കളക്ടറുടെ വിലക്ക് ലഘിച് പാലക്കാട്ടെ സ്കൂളിൽ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ദേശീയ പതാക ഉയർത്തി

ജില്ലാ കളക്ടറുടെ വിലക്ക് ലഘിച് പാലക്കാട്ടെ സ്കൂളിൽ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്  ദേശീയ  പതാക ഉയർത്തി

പാലക്കാട്: ജില്ലാ ഭരണകൂടത്തിന്റെ വിലക്ക്  മറികടന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് എയ്ഡഡ് സ്കൂളില്‍ പതാക ഉയർത്തി. പാലക്കാട് കര്‍ണ്ണകിയമ്മന്‍ സ്കൂളിലാണ് ഭാഗവത് പതാക ഉയര്‍ത്തിയത്.
സ്കൂളില്‍ ആര്‍.എസ്.എസ് മേധാവി പതാക ഉയര്‍ത്തരുതെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ പി മേരിക്കുട്ടി അറിയിച്ചിരുന്നു. പകരം സ്കൂളിലെ പ്രധാന അധ്യാപകനോ ജനപ്രതിനിധിക്കോ പതാക ഉയര്‍ത്താമെന്നായിരുന്നു കളക്ടര്‍ അറിയിച്ചത്. എന്നാല്‍ വിലക്ക് ലംഘിക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പിന്നാലെ രാവിലെ ഒന്‍പത് മണിയോടെ മോഹന്‍ ഭാഗവത് തന്നെ സ്കൂളില്‍ പതാക ഉയര്‍ത്തി വിവാദത്തിനു തിരികൊളുത്തി .ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടറുടെ ഉത്തരവ് കാറ്റിൽ പറത്തി നിയമം ലഘിച്ചതിനു കേസെടുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു .