Saturday, September 23, 2017
Reg:No 91291/Kermal/2004/18734

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി 33 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി.

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്  പുതുതായി 33 മദ്‌റസകള്‍ക്ക്  കൂടി അംഗീകാരം നല്‍കി.

കോഴിക്കോട്:  സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം പുതുതായി 33 മദ്‌റസകള്‍ക്ക്  കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്തയുടെ കീഴിലുള്ള അംഗീകൃത മദ്‌റസകളുടെ എണ്ണം 9760 ആയി ഉയര്‍ന്നു.
കെ. മമ്മദ് ഫൈസിയുടെ നിര്യാണം മൂലം ഒഴിവു വന്ന ക്രസന്റ് ബോര്‍ഡിംഗ് മദ്‌റസ കണ്‍വീനര്‍ സ്ഥാനത്തേക്ക് സി.കെ.എം. സ്വാദിഖ് മുസ്‌ലിയാരെയും ലീഗല്‍ സെല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പി.എ. ജബ്ബാര്‍ ഹാജിയെയും, പരിശോധന സമിതി ചെയര്‍മാന്‍ സ്ഥാനത്തേക്ക് കെ. ഉമര്‍ ഫൈസിയെയും തെരഞ്ഞെടുത്തു. ലീഗല്‍ സെല്‍ വൈസ് ചെയര്‍മാനായി വാണിയമ്പലം കുഞ്ഞിമോന്‍ ഹാജിയെയും കണ്‍വീനറായി പിണങ്ങോട് അബൂബക്കറിനെയും തെരഞ്ഞെടുത്തു.  ലൗഡ് സ്പീക്കര്‍ ഉപയോഗ നിയന്ത്രണം സംബന്ധിച്ച ഉത്തരവില്‍ ഹൈക്കോടതിയില്‍ കക്ഷി ചേരാന്‍ യോഗം തീരുമാനിച്ചു.
വൈസ് പ്രസിഡന്റ് പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ജഫ്‌രി മുത്തുകോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. 
സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, കെ.ടി. ഹംസ മുസ്‌ലിയാര്‍, എം.എം. മുഹ്‌യദ്ദീന്‍ മൗലവി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, എം.സി. മായിന്‍ ഹാജി, ടി.കെ. പരീക്കുട്ടി ഹാജി, വി. മോയിമോന്‍ ഹാജി, ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ടി.കെ. ഇബ്രാഹീം കുട്ടി മുസ്‌ലിയാര്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍, പി.എ. ജബ്ബാര്‍ ഹാജി, പിണങ്ങോട് അബൂബക്കര്‍ പ്രസംഗിച്ചു. ജനറല്‍സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതവും  മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദിയും  പറഞ്ഞു.