Sunday, February 25, 2018
Reg:No 91291/Kermal/2004/18734

കോൺഗ്രസ്സിലെ പുതുരക്തങ്ങൾ AK ആന്റണിയുടെ മനസ്സിന്റെ യുവത്വം കാണാതെ പോകരുത് - ഷാഹിദ കമാൽ

കോൺഗ്രസ്സിലെ പുതുരക്തങ്ങൾ AK ആന്റണിയുടെ മനസ്സിന്റെ യുവത്വം കാണാതെ പോകരുത് - ഷാഹിദ കമാൽ

തിരുവനന്തപുരം: പ്രഖ്യാപിത ലക്ഷ്യങ്ങളിൽ നിന്നും വ്യെതിചലിച്ചു കോൺഗ്രസിന്റെ പോക്കിൽ മനം മടുത്തു ഗ്രൂപ്പിന്റെ രക്ത സാക്ഷിയായി പാർട്ടി വിട്ട ഷാഹിദ കമാൽ ഒരു കാലത്തു തന്റെ അനുയായികളായിരുന്ന യൂത്ത് കോൺഗ്രെസ്സുകാർക്കു നൽകിയ ഉപദേശം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു .ഫേസ് ബുക്കിലെ പോസ്റ്റിന്റെ പൂർണ്ണ രൂപം :
അങ്ങനെ " യൂത്ത് കോൺഗ്രസ്സിനെ " മൂത്ത കോൺഗ്രസ്സുകാർ വീണ്ടും "ഊത്ത് " ( കുഴൽ ഊത്ത് ) കോൺഗ്രസ്സാക്കി.
വർഗ്ഗീയ വാദികൾ രാജ്യത്തെ പിഴിഞ്ഞ്
രക്തം ഊറ്റി കുടിച്ചു കൊണ്ടിരിക്കുന്നു.
അതിനു് അവസരം ഒരുക്കി കൊടുത്ത കോൺഗ്രസ്സ് കണ്ടാഗ്രസ്സായി.ശേഷിക്കുന്ന കോൺഗ്രസ്സിനെ BJP യുടെ തൊഴുത്തിലെത്തിക്കാൻ പരസ്യമായും രഹസ്യമായും പണിയെടുക്കുകയാണ്
" കോൺഗ്രസ്സ് ഉടലും ... BJP തലയുമായി " നടക്കുന്ന ചില ഖധർ ധാരികൾ.
കഴിവും, പ്രാപ്തിയും ,
ചിന്താ ശേഷിയും, അഭിപ്രായവും ഉള്ള ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിക്കും ഇന്നത്തെ കോൺഗ്രസ്സിൽ കടന്നു വരാനും സ്ഥാനമാനങ്ങൾ നേടാനും പ്രയാസമാണ്. അതുപോലെ തന്നെയാണ് യഥാർത്ഥ പാർട്ടി പ്രവർത്തകരായ പഴയ ആളുകൾ പിടിച്ചു നിൽക്കാനും പ്രയാസപെടുന്നു.
കോൺഗ്രസ്സിൽ അംഗീകാരവും അവസരവും കിട്ടണമെങ്കിൽ 
പാർട്ടിക്കു വേണ്ടിയും ജനങ്ങൾക്ക് വേണ്ടിയും പ്രവർത്തിക്കരുത്,അത് അയോഗ്യതയാണ്. മറിച്ച് നേതാക്കന്മാർക്കു വേണ്ടി പ്രവർത്തിക്കാൻ തയ്യാറായാൽ യോഗ്യതാ പട്ടികയിൽ കയറി കുടും
കോൺഗ്രസ്സിലെ സ്ഥാനമാനങ്ങൾ
പങ്കുവയ്ക്കുന്നതിന്റെ മാനദണ്ഡം എന്താന്നറിയോ?
ഓരോ നേതാവിന്റേയും തല്പര കക്ഷികളെ വെക്കാൻ താല്ക്കാലിക മാനദണ്ഡം കൊണ്ടുവരും.
ഉദാഹരണത്തിന് ഒരു യൂത്ത് കോൺഗ്രസ്റ്റ് കമ്മറ്റി നിലവിൽ പുന:സംഘടിപ്പിക്കണമെന്ന് കരുതുക.
യഥാർത്ഥ യോഗ്യതയുള്ള വ്യക്തിക്ക് 35 വയസ്സ് പ്രായം. പക്ഷേ അയാളെ പുറത്താക്കണം ശിങ്കിടി യെ വെക്കണം. ശിങ്കിടിയുടെ പ്രായം നോക്കും 35-ൽ താഴെ എങ്കിൽ അയാളുടെ പ്രായം വച്ച് മാനദണ്ഡം തീരുമാനിക്കും. അതല്ല 35 ഓ അതിൽ കൂടുതലോ ആണങ്കിൽ ജാതി മാനദണ്ഡം ആക്കും. ഇനി ഒന്നിലും പറ്റിയില്ലങ്കിൽ പ്രദേശം മാനദണ്ഡമാക്കും തുടങ്ങി താല്ക്കാലിക മാനദണ്ഡങ്ങൾ ഏറെയാണ്.
ഞാൻ ഈ പറഞ്ഞത് കളവാണന്ന് ഉത്തരവാദപ്പെട്ട ഏതെങ്കിലും നേതാവ് പറഞ്ഞാൽ തെളിയിക്കാൻ ഞാൻ തയ്യാറാണ്.
ഇപ്പോഴത്തെ പുന:സംഘടന മരവിപ്പിച്ചതിന്റെ പിന്നാമ്പുറം തേടി പോയാലും ഞാൻ പറഞ്ഞ ചില സത്യങ്ങൾ നിങ്ങൾക്ക് ബോധ്യപ്പെടും
60 വയസ്സുള്ള ബഹുമാന്യനായ ശ്രീ. R .ശങ്കർ യുവത്വത്തിനു വേണ്ടി വഴി മാറി കൊടുക്കണമെന്ന് ആവശ്യപ്പെട്ട ഇന്നത്തെ 70 കഴിഞ്ഞ നേതാക്കളുടെ
അഭിപ്രായം യൂത്ത് കോൺഗ്രസ്സുകാർ ആരായണം .
പ്രതിപക്ഷ സ്ഥാനം പോലും നഷ്ടപ്പെട്ട
കോൺഗ്രസ്സിന്റെ രാജ്യസഭാ അംഗമായി വീണ്ടും ഡൽഹിക്ക് പോകാൻ നോമിനേഷൻ പേപ്പറിൽ ഒപ്പിട്ട
ശ്രീ.AK ആന്റണിയുടെ മനസ്സിന്റെ യുവത്വം നാം കാണാതെ പോകരുത്.
കോൺഗ്രസ്സിലെ പുതുരക്തങ്ങൾ
സംഘടിക്കണം.രാജ്യത്തിന്റെ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി പോരാടുന്നതായിരിക്കണം നിങ്ങളുടെ യോഗ്യതയും അർഹതയും
നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം.
അതിനു് വിഘാതമായി നിൽക്കുന്നവരിൽ നിന്നും കോൺഗ്രസ്സിനെ മോചിപ്പിക്കൂ.
വ്യക്തിപൂജയും, ഗ്രൂപ്പും ,ജാതിയും
അവസാനിപ്പിക്കാൻ സമയമായി.