Friday, November 24, 2017
Reg:No 91291/Kermal/2004/18734

നടി ആക്രമിക്കപ്പെട്ട കേസ്; "മാഡം" ആരെന്ന് ബുധനാഴ്ച വെളിപ്പെടുത്തുമെന്ന് പള്‍സര്‍ സുനി

 നടി ആക്രമിക്കപ്പെട്ട കേസ്;

കോട്ടയം: നടി ആക്രമിക്കപ്പെട്ട കേസിലെ "മാഡം" ഒരു നിമാ നടിയാണെന്ന് മുഖ്യപ്രതി പൾസർ സുനി. മാഡം ആരെന്ന വിവരം ബുധനാഴ്ച വെളിപ്പെടുത്തുമെന്നും സുനി പറഞ്ഞു. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് സിംകാർഡ് സംഘടിപ്പിച്ച കേസിൽ കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയശേഷം പുറത്തിറങ്ങിയപ്പോഴാണു പൾസർ സുനി ഇക്കാര്യം വെളിപ്പെടത്തിയത്. കേസ് മറ്റൊരു ദിവസത്തേക്കു മാറ്റി.
 
നടിയെ ആക്രമിച്ച കേസിൽ ഇനിയും സ്രാവുകൾ പിടിയിലാകാനുണ്ടെന്നും ‘മാഡം’ എന്നതു ഒരു കെട്ടുകഥയല്ലെന്നും സുനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ മാസം 16നുള്ളിൽ വിഐപി കാര്യങ്ങൾ തുറന്നു പറഞ്ഞില്ലെങ്കിൽ താൻ പറയുമെന്നും സുനി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സിനിമാ നടിയാണ് ‘മാഡ’മെന്ന് സുനി വ്യക്തമാക്കിയത്.