Sunday, February 25, 2018
Reg:No 91291/Kermal/2004/18734

അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി; മന്ത്രിക്ക് നാവുപിഴയെന്ന് സിപിഐ

അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി; മന്ത്രിക്ക് നാവുപിഴയെന്ന് സിപിഐ

ഇടുക്കി: അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് ഇടതുമുന്നണിക്കുള്ളില്‍ തര്‍ക്കം രൂക്ഷമാകുന്നു. പദ്ധതി നടപ്പാക്കുമെന്ന ഉറച്ച തീരുമാനത്തില്‍ വൈദ്യുതി മന്ത്രി എം.എം.മണി. എന്നാല്‍ മന്ത്രിക്ക് നാവുപിഴയെന്ന  വിമർശനവുമായി സിപിഐയും രംഗത്തെത്തി. ഇതോടെ മുന്നണിക്കുള്ളിലെ കലഹവും രൂക്ഷമായി. 
 
പദ്ധതിയെ എതിര്‍ത്ത സിപിഐയ്ക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് മന്ത്രി നടത്തിയത്. പദ്ധതിയെ സിപിഐ എതിർക്കുന്നത് അവരുടെ വിവരക്കേടുകൊണ്ടാണെന്നും മന്ത്രി പരിഹസിച്ചു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നു തന്നെയാണ് സിപിഎമ്മിന്‍റെയും കെഎസ്ഇബിയുടെയും നിലപാടെന്നും സമവായത്തിലൂടെ പദ്ധതി നടപ്പിലാക്കുമെന്നും ഇതിനെതിരെ നിയമനടപടി ഉണ്ടായാൽ അതിനെ നേരിടുമെന്നും മന്ത്രി അറിയിച്ചു.
 
പദ്ധതിയെ ഇപ്പോൾ എതിർക്കുന്നവർ ഭരണത്തിലിരുന്നപ്പോൾ ഈ എതിർപ്പുകളൊന്നും കണ്ടില്ലല്ലോയെന്ന് ചോദിച്ച മണി നിലവിലെ എതിർപ്പിന് കാരണമെന്താണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനെതിരെയും മന്ത്രി രൂക്ഷ വിമർശനങ്ങ‍ളാണ് നടത്തിയത്. കാനം ജില്ലാ സെക്രട്ടറിമാരെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ പിന്നീട് അത് പാർട്ടി നിലപാടല്ലെന്നു പറഞ്ഞ് കൈകഴുകുകയും ചെയ്യും. ഇത് അത്ര ശരിയായ നടപടിയല്ലെന്നും മണി പറഞ്ഞു.