Wednesday, October 18, 2017
Reg:No 91291/Kermal/2004/18734

മകളെ ബലാത്സംഗം ചെയ്ത പ്രതിയെ അച്ഛന്‍ നടു റോഡില്‍ വെട്ടിക്കൊന്നു

മകളെ ബലാത്സംഗം ചെയ്ത പ്രതിയെ അച്ഛന്‍ നടു റോഡില്‍ വെട്ടിക്കൊന്നു

പൂനെ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത 17 കാരനായ പ്രതിയെ ഇരയുടെ അച്ഛന്‍ നടു റോഡില്‍ വെട്ടിക്കൊന്നു.പൂനെയിലെ നിരാ നര്‍സിപൂര്‍ ഗ്രാമത്തിലാണ് സംഭവം. പ്രതി ബാലനീതി ബോര്‍ഡില്‍ നിന്നും ജാമ്യം നേടി പ്രതി പുറത്തു വന്നപ്പോഴാണ് പിതാവിന്‍റെ പ്രതികാരം.ആക്രമണസമയത്ത് പ്രതിയെ രക്ഷിക്കാനെത്തിയ മാതാപിതാക്കള്‍ക്കും പരിക്കേറ്റു.ഇരയായ  പെണ്‍കുട്ടിയാണ് പ്രതിയുടെ  അമ്മയെ ആക്രമിച്ചത്. സംഭവത്തിന് ശേഷം ഇരുവരും ഒളിവില്‍ പോയിരിക്കുകയാണ്. കഴിഞ്ഞ ഏപ്രിലില്‍ പൂനെയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഇന്ദാപൂരില്‍ വച്ചാണ് ബലാത്സംഗം നടന്നത്.