Friday, February 23, 2018
Reg:No 91291/Kermal/2004/18734

സംസ്ഥാനത്തു പല ആശുപത്രികൾക്കും നൽകിയ ട്രോമാ കെയര്‍ ഫണ്ടിൽ ലക്ഷങ്ങളുടെ തിരിമറി

സംസ്ഥാനത്തു പല ആശുപത്രികൾക്കും നൽകിയ ട്രോമാ കെയര്‍ ഫണ്ടിൽ ലക്ഷങ്ങളുടെ തിരിമറി

പാലക്കാട്:ട്രോമാ കെയര്‍ ഫണ്ടിൽ ലക്ഷങ്ങളുടെ തിരിമറി . 
സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിൽ  ട്രോമാ കെയര്‍ സംവിധാനം ഒരുക്കാന്‍  നല്‍കിയ  തുകയില്‍  വന്‍ വെട്ടിപ്പ് നടന്നതായി കണ്ടെത്തി . പാലക്കാട്ടെ ജില്ലാ ആശുപത്രിയിൽ ട്രോമ കെയറിനായി നല്‍കിയ  ഒന്നരക്കോടി രൂപയിൽ പകുതിയിലേറെ തുകക്ക് കണക്കുകളില്ല.
ഏഴു വർഷം മുമ്പ് കൊട്ടിഘോഷിച്ചു ഉദ്ഘാടനം നിർവഹിച്ചെങ്കിലും പ്രവർത്തിക്കുന്നില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടി. ഈ യൂണിറ്റിനായി കേന്ദ്ര സർക്കാർ അനുവദിച്ചത് ഒന്നരക്കോടി രൂപയാണ് . ഇതിന്‍റെ വിശദാംശങ്ങളെക്കുറിച്ചുള്ള മറുപടിയിലാണ് ഗുരുതരമായ പൊരുത്തക്കേടുകൾ കണ്ടത് . ട്രോമ കെയറിന്‍റെ ഭാഗമായി ഉപകരണങ്ങൾക്കും ഫർണിച്ചറുകൾക്കും 66 ലക്ഷം ചെലവാക്കിയെന്ന് ഒരിടത്ത് വ്യക്തമാക്കുമ്പോൾ, വിശദമായി കണക്ക് ആവശ്യപ്പെട്ടപ്പോൾ നൽകിയത് രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ ചെലവായെന്ന കണക്ക്.  നിർമാണ പ്രവൃത്തികൾക്കായി ചെലവാക്കിയെന്ന് പറയുന്ന കണക്കുകൾ തമ്മിൽ പതിനാലര ലക്ഷം രൂപയുടെ വ്യത്യാസം.അതായത് ചെലവാക്കിയ ഒന്നരക്കോടിയിൽ 78 ലക്ഷം രൂപക്ക് കണക്കില്ല..
ജില്ലാ ആശുപത്രി ആർ എം ഒ  വ്യത്യസ്ഥ തിയ്യതികളിൽ നൽകിയ മറുപടിയിലാണ് വ്യത്യാസങ്ങളുള്ളത്. . അതേ സമയം വ്യത്യാസത്തെ കുറിച്ച് പഠിച്ച ശേഷമേ പ്രതികരിക്കാനാകൂ എന്ന് സൂപ്രണ്ട് അറിയിച്ചു.ഇതുപോലെ സംസ്ഥാനത്തു പല ആശുപത്രികൾക്കും നൽകിയ ഫണ്ടുകളിൽ തിരിമറി നടത്തിയിട്ടുണ്ടെന്നാണ് അധികൃതരുടെ നിഗമനം .കൃത്യമായ ഓഡിറ്റോ കണക്കോ ഇല്ലാതെയാണ് പലയിടത്തും ഈ തുക ചിലവഴിച്ചിരിക്കുന്നതു .ഇതിനെ കുറിച്ച് സമഗ്രമായ അന്വഷണം നടത്തണം .