Friday, August 18, 2017
Reg:No 91291/Kermal/2004/18734

അരീക്കരയില്‍ വന്‍ചീട്ടുകളി സംഘം പൊലീസ് പിടിയില്‍

അരീക്കരയില്‍ വന്‍ചീട്ടുകളി സംഘം പൊലീസ് പിടിയില്‍

കുറവിലങ്ങാട്: ഉന്നതരാഷ്ട്രീയ-പൊലീസ് സംരക്ഷണയില്‍  ഉഴവൂരിന് സമീപം അരീക്കര പാറത്തോട്ടില്‍ പ്രവര്‍ത്തിക്കുന്ന മുപ്രപ്പള്ളിയില്‍ ഹില്‍പ്പാലസ് റിസോര്‍ട്ടിനുള്ളിലെ ഹില്‍പാലസ് ക്ലമ്പില്‍ കോട്ടയം ജില്ലാ പൊലിസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 33 അംഗചീട്ടുകളി സംഘം  അറസ്റ്റിലായി.  പിടിയിലായവരുടെ കൈയില്‍ നിന്ന് ഒന്‍പതരലക്ഷം രൂപയോളം പൊലീസ് പിടിച്ചെടുത്തു.  സംഘാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് പിടിച്ചെടുത്തു.  ജില്ലാ പൊലിസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് വ്യാഴാച രാത്രി 10 മണിയോടുകൂടിയാണ് പൊലീസ് പരിശോധന നടത്തിയത്.  പരിശോധനപൂര്‍ത്തിയായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതിനുശേഷമാണ് രാമപുരം പൊലീസിനെ വരുത്തിയാണ് പ്രതികളെ സ്റ്റേഷനിലെത്തിച്ചത്.  കുറെ നാളുകളായി രഹസ്യപൊലീസിന്റെ ശക്തമായ നിരീക്ഷണത്തിലായിരുന്നു ഈ റിസോര്‍ട്ട്.  റഹസ്യാനോഷണസംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് രാമപുരം സി.ഐ. നടത്തിയ പരിശോധന പ്രഹസനമായിരുന്നു എന്ന പരാതിയില്‍ വകുപ്പ്തലന്വേഷണം നടക്കുന്ന ഘട്ടത്തിലാണ് ഇതേ റിസോര്‍ട്ടില്‍ പരിശോധന നടത്തി സംഘത്തെ പിടികൂടിയിരിക്കുന്നത്.  കുറവിലങ്ങാട്, പാല, രാമപുരം, മരങ്ങാട്ടുപിള്ളി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ഇതേ സംഘത്തിന് ചീട്ടുകളി സങ്കേതങ്ങള്‍ ഉണ്ട് എന്ന് രഹസ്യപൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.  പിടിയിലായ പ്രതികളുടെ പേരും മേല്‍വിലാസവും പുറത്ത് വിടാത്ത രാമപുരം പൊലീസിന്റെ നടപടികളില്‍ വ്യാപക പ്രതീക്ഷേധവും, പരാതിയും ഉയര്‍ന്നിട്ടുണ്ട്.