Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

പൊതുമരാമത്ത്- റവന്യു വകുപ്പുകള്‍ നടപടികള്‍ വൈകിപ്പിക്കുന്നു: കൈയ്യേറ്റങ്ങള്‍ വര്‍ദ്ധിക്കുന്നു.

പൊതുമരാമത്ത്- റവന്യു വകുപ്പുകള്‍ നടപടികള്‍ വൈകിപ്പിക്കുന്നു: കൈയ്യേറ്റങ്ങള്‍ വര്‍ദ്ധിക്കുന്നു.

കുറവിലങ്ങാട്: റോഡുകളുടെ നിലവിലുള്ള വീതികുറക്കുവാന്‍ സഹായകരമായ രീതിയില്‍ പൊതുമരാമത്ത്- റവന്യു വകുപ്പുകള്‍, എം സി റോഡ്, പാല-കോഴാ റോഡ്, പാലാ-ചെത്തിമറ്റം റോഡ്, പാറത്തോട് -രാമപുരം റോഡ്, പുതുവേലി- അരീക്കര റോഡ്, കിടങ്ങൂര്‍-ഉഴവൂര്‍- കുത്താട്ടുകുളം കെആര്‍ നാരായണന്‍ സ്മാരക റോഡ് അടക്കമുള്ള റോഡുകളുടെ വീതി തിട്ടപ്പെടുത്തി സര്‍ക്കാര്‍ ആസ്തി രജിസ്റ്ററില്‍പ്പെടുത്തുവാനുള്ള കാലതാമസം നിമിത്തം റോഡ് കൈയ്യേറ്റങ്ങള്‍ വ്യാപിക്കുന്നു.  കൈയ്യേറ്റങ്ങളെക്കുറിച്ച്  റവന്യു-പൊതുമരാമത്ത് അധികൃതര്‍ക്ക് പരാതി നല്കിയാല്‍ കൈയ്യേറ്റക്കാര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യുവാനുള്ള നടപടികള്‍ പരാജയപ്പെടുന്നതിന്റെ കാരണം അന്വേഷിക്കുമ്പോള്‍ റവന്യൂ രേഖകളില്‍ റോഡിന് വിട്ടു തന്നിട്ടുള്ള വീതി തിട്ടപ്പെടുത്തി, സ്ഥലം വിട്ടു നല്കിയ ഭൂഉടമയുടെ സര്‍വ്വേ രേഖകളില്‍ കുറവ് വരുത്തി ആസ്തി രജിസ്റ്ററില്‍പ്പെടുത്താറില്ലയെന്ന് കണ്ടെത്തിയിട്ടുള്ളത്. ഇതിന് കാരണക്കാര്‍ റവന്യൂ സര്‍വ്വേ അധികൃതരാണെന്ന് പൊതുമരാമത്ത് അധികൃതരുടെ ആരോപണം.  എന്നാല്‍ വീതി അളന്ന് തിട്ടപ്പെടുത്തേണ്ട റോഡുകളുടെ വിവരം പൊതുമരാമത്ത് വകുപ്പ് അറിയിക്കാറില്ല എന്നാണ് റവന്യൂ അധികൃതരുടെ വാദം.  ഈ രണ്ടു വകുപ്പുകളുടെ ഉത്തരവാദിത്വമില്ലായമ്മ മൂലം കൈയ്യേറ്റങ്ങള്‍ കൂടുകയും , പരാതികളും കേസുകളും  വര്‍ദ്ധിക്കുന്നതായി ഇരുകൂട്ടരും സമ്മതിച്ചിട്ടുണ്ട്.  കൈയ്യേറ്റക്കാരെസഹായിക്കുന്ന റവന്യു-പൊതുമരാമത്ത് അധികൃതര്‍ക്ക് എതിരെ നടപടി എടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം