Monday, September 25, 2017
Reg:No 91291/Kermal/2004/18734

ജെഡിയു , അണ്ണാ ഡിഎംകെ എന്നിവയെ ഉൾപ്പെടുത്തി കേന്ദ്ര മന്ത്രിസഭ പുനസംഘടി പ്പിക്കുന്നു .

ജെഡിയു , അണ്ണാ ഡിഎംകെ എന്നിവയെ ഉൾപ്പെടുത്തി കേന്ദ്ര മന്ത്രിസഭ പുനസംഘടി പ്പിക്കുന്നു .

ന്യൂഡൽഹി:ജെഡിയു , അണ്ണാ ഡിഎംകെ എന്നിവയെ ഉൾപ്പെടുത്തി കേന്ദ്ര മന്ത്രിസഭ പുനസംഘടി പ്പിക്കുന്നു .  പാര്‍ലമെന്‍റ് സമ്മേളനം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇതിനുള്ള  ആലോചനകള്‍ തുടങ്ങി. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ  സഹ കണ്‍വീനറാക്കി എന്‍ഡിഎ വികസിപ്പിക്കാനും ശ്രമം നടക്കുന്നു . അണ്ണാ ഡിഎംകെയും കേന്ദ്ര മന്ത്രിസഭയിലും എന്‍ഡിഎ യിലും ഉൾപ്പെടുത്താനും നീക്കമുണ്ട്. നിതീഷ് കുമാറിനെ എന്‍ഡിഎ സഹ കണ്‍വീനറാകാന്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ ക്ഷണിച്ചു. നിതീഷ് ഇതിന് തയ്യാറായാല്‍ കേന്ദ്ര മന്ത്രിസഭയിലും ജെഡിയുവിന് പ്രാതിനിധ്യം നൽകും .  അണ്ണാഡിഎംകെയില്‍ ഇപ്പോഴത്തെ ഇരുപക്ഷവും ഏകീകരണത്തിന് ശേഷം എന്‍ഡിഎ യിലേക്ക് വരുമ്പോൾ മന്ത്രിസഭയിൽ പ്രാധിനിത്യം നൽകും .2019ലെ തെരഞ്ഞെടുപ്പില്‍ വിശാല എന്‍ഡിഎ സഖ്യം കൂടി മുന്നില്‍ കണ്ടായിരിക്കും മന്ത്രിസഭ പുനഃസംഘടന ഉണ്ടാവുക. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, ഹിമാചല്‍പ്രദേശ്, കര്‍ണാടക തുടങ്ങി ഇനി തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളിലെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും പുനസംഘടന
 പ്രതിരോധം, നഗരവികസനം, വാര്‍ത്താവിതരണം, പരിസ്ഥിതി തുടങ്ങിയ വകുപ്പുകളെല്ലാം ഇപ്പോള്‍ അധിക ചുമതലയായിട്ടാണ് മറ്റ് മന്ത്രിമാര്‍ക്ക് നല്‍കിയിരിക്കുന്നത്.   മന്ത്രിസഭ പുനഃസംഘടനക്ക് ശേഷം ബിജെപിയില്‍ സംഘടനപരമായ മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്. വെങ്കയ്യ  നായിഡു ഉപരാഷ്‌ട്രപതിയായ സാഹചര്യത്തില്‍ ബിജെപി പാര്‍ലമെന്‍റി ബോര്‍ഡിലേക്ക് പുതിയൊരു അംഗത്തെ കൂടി ഉള്‍പ്പെടുത്തും.