Saturday, November 25, 2017
Reg:No 91291/Kermal/2004/18734

സ്വകാര്യബസുകള്‍ 18 ന് സംസ്ഥാനവ്യാപകമായി പണിമുടക്കുന്നു

സ്വകാര്യബസുകള്‍ 18 ന് സംസ്ഥാനവ്യാപകമായി പണിമുടക്കുന്നു

തിരുവനന്തപുരം: സ്വകാര്യബസുകള്‍ 18 ന് സംസ്ഥാനവ്യാപകമായി സൂചന പണിമുടക്ക് നടത്തും. ദിനം പ്രതിയുള്ള ഡീസല്‍ വില വര്‍ദ്ധന, സ്‌പെയര്‍പാഴ്‌സിന്റെ നിരക്ക്, ജീവനക്കാരുടെ വേതനവര്‍ദ്ധന ഇതൊക്കെ കണക്കിലെടുത്ത് യാത്രാനിരക്ക് കൂട്ടണമെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ ആവശ്യം.  ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്ത മാസം 14 മുതല്‍ അനിശ്ചിതകാലപണിമുടക്ക് നടത്തുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു
 
ഇന്‍ഷ്വറന്‍സ് പ്രീമിയം 55 ശതമാനം വരെ കൂടി. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് സാധാരണ നിരക്കിന്റെ 25 ശതമാനമാക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെടുന്നു. റോഡ് ടാക്‌സ് 23,000 രൂപയില്‍ നിന്നും 31.000 രൂപയായി വര്‍ദ്ധിപ്പിച്ചത് പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.