Wednesday, October 18, 2017
Reg:No 91291/Kermal/2004/18734

സൗകര്യം ഉള്ളപ്പോള്‍ ഹാജരാകും, തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മീഷനാകിലല്ലോ; പി സി ജോര്‍ജ്

സൗകര്യം ഉള്ളപ്പോള്‍ ഹാജരാകും, തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മീഷനാകിലല്ലോ; പി സി ജോര്‍ജ്

തിരുവനന്തപുരം: "കമ്മീഷന്‍ നോട്ടീസ് അയച്ചാല്‍ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകും. തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മീഷനാകിലല്ലോ". നടിക്കെതിരെ മോശം പരാമർശം നടത്തിയതിനു കേസെടുക്കാന്‍ നിര്‍ദേശിച്ച വനിതാ കമ്മിഷനെതിരെ പി സി ജോര്‍ജ്. 
 
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ ചാനല്‍ ചര്‍ച്ചകളിലും വാര്‍ത്താസമ്മേളനങ്ങളിലും  നടത്തിയ മോശം പരാമര്‍ശങ്ങളുടെ പേരില്‍ പി സി ജോര്‍ജ്ജിനെതിരെ കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പി.സി.ജോർജിന്റെ മൊഴിയെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് കത്തും നൽകും.