Sunday, February 18, 2018
Reg:No 91291/Kermal/2004/18734

കാട് കയറാതെ നാടിനെ വിറപ്പിച്ചു കാട്ടാനകൾ

കാട് കയറാതെ നാടിനെ വിറപ്പിച്ചു കാട്ടാനകൾ

പാലക്കാട്: കാട് കയറാതെ നാടിനെ വിറപ്പിച്ചു കാട്ടാനകൾ. എട്ടുദിവസം മുൻപാണ് കല്ലടിക്കോട് വനമേഖലയിൽനിന്നു മൂന്ന് കാട്ടാനകള്‍ നാട്ടിൽ ഇറങ്ങിയത്. ഒരാഴ്ചയോളമായി നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തി  നാടിനെ വിറപ്പിച്ച കാട്ടാനകള്‍ ഉൾവനത്തിലേക്കു കയറാതെ വനാതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി വനാതിർത്തിയോടു ചേർന്ന പ്രദേശത്തെ നെൽകൃഷിയും മറ്റും ആനകൾ നശിപ്പിച്ചിച്ചു. ഇതിനെ തുടര്‍ന്ന്  നാട്ടുകാർ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. തമിഴ്നാട്ടിൽനിന്ന് കുങ്കിയാനകളെ എത്തിച്ച് കാട്ടാനകളെ ഉൾവനത്തിൽ വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.