Friday, August 18, 2017
Reg:No 91291/Kermal/2004/18734

ആധാര്‍ നമ്പര്‍ ചേര്‍ക്കാത്തതില്‍ വിദ്യര്‍ത്ഥിനി ഷെഹ്‌ലാ റാഷിദിന്‍റെ എം.ഫില്‍ പ്രബന്ധം തിരിച്ചയച്ചു

ആധാര്‍ നമ്പര്‍ ചേര്‍ക്കാത്തതില്‍ വിദ്യര്‍ത്ഥിനി ഷെഹ്‌ലാ റാഷിദിന്‍റെ എം.ഫില്‍ പ്രബന്ധം തിരിച്ചയച്ചു

ന്യൂഡൽഹി: ആധാർ നമ്പറില്ലാത്തതിനാൽ ജെ.എന്‍.യു വിദ്യര്‍ത്ഥിനി ഷെഹ്‌ലാ റാഷിദിന്‍റെ എം.ഫില്‍ പ്രബന്ധം അധികൃതര്‍ തിരിച്ചയച്ചു. ആധാര്‍ നമ്പര്‍ ചേര്‍ക്കുവാനുള്ള കോളത്തില്‍ ഒന്നും എഴുതാത്തതാണ് പ്രബന്ധം തിരിച്ചയക്കാൻ കാരണമെന്നും ഷെഹ്‌ല ട്വിറ്ററിലൂടെ അറിയിച്ചു.
 
ആധാര്‍ നമ്പർ രേഖപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് കരുതുന്നില്ല. അതിനാൽ തന്നെ താൻ ആധാര്‍ എടുത്തിട്ടില്ലെന്നും ഷെഹ്‌ല കൂട്ടിച്ചേര്‍ത്തു. ആധാറെടുക്കാന്‍ നിര്‍ബന്ധിക്കുന്നത് നിയമവിരുദ്ധമാണെന്ന് യു.ജി.സി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് തെളിവുസഹിതം ഷെഹ്‌ല ട്വിറ്ററിൽ കുറിച്ചു.
 
അതേസമയം, സര്‍വകലാശാല അധികൃതര്‍ വിഷയത്തില്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.