Tuesday, September 19, 2017
Reg:No 91291/Kermal/2004/18734

വെനസ്വേലയിലെ പ്രശ്നങ്ങളില്‍ ഇടപെടാൻ മടിയില്ലെന്ന് ട്രംപ്

വെനസ്വേലയിലെ പ്രശ്നങ്ങളില്‍ ഇടപെടാൻ മടിയില്ലെന്ന് ട്രംപ്

കാരാക്കസ്: വെനസ്വേലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളില്‍ ഇടപെടാൻ മടിയില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.  മഡൂറോയുടെ സ്വേഛാധിപത്യ നിലപാടുകൾക്ക് അന്ത്യംവരുത്തണം. സൈനിക നടപടി സ്വീകരിക്കാനുള്ള സാഹചര്യം അവിടെ നിലനിൽക്കുന്നുണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടു. 
 
നേരത്തെ, ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് മഡൂറോ അനുവാദം തേടിയിരുന്നു. എന്നാൽ അത് നിലവിലെ സാഹചര്യത്തിൽ നടക്കില്ലെന്നും രാഷ്ട്രീയത്തടവുകാരെ വിട്ടയയ്ക്കുകയും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്താൽ മാത്രം കൂടിക്കാഴ്ചയെക്കുറിച്ച് ആലോചിച്ചാൽ മതിയെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.