Tuesday, December 12, 2017
Reg:No 91291/Kermal/2004/18734

മുരുക​ൻ ചികിത്സ കിട്ടാതെ മരിച്ച സംഭവം: ആശുപത്രികളുടെ അനാസ്ഥയെന്ന് റിപ്പോര്‍ട്ട്

മുരുക​ൻ ചികിത്സ കിട്ടാതെ മരിച്ച സംഭവം: ആശുപത്രികളുടെ അനാസ്ഥയെന്ന്  റിപ്പോര്‍ട്ട്

തിരുവനന്തപുരം: ചികിത്സ കിട്ടാതെ മരിച്ച തമിഴ്​നാട്​ സ്വദേശി മുരുക​ന്‍റെ സംഭവത്തില്‍ വിവിധ ആശുപത്രികളുടെ അനാസ്ഥയെന്ന്   പൊലീസ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജിനും നാല്​ സ്വകാര്യ ആശുപത്രികൾക്കും വീഴ്ച പറ്റിയെന്നാണ്​ റിപ്പോർട്ട്. റിപ്പോര്‍ട്ടി​​െൻറ അടിസ്ഥാനത്തില്‍ ആശുപത്രികളില്‍ ഇയാളെ എത്തിച്ച സമയത്ത്​ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർക്കെതിരെ കേസെടുത്തേക്കും. ഇതുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരെ അറസ്​റ്റ്​  ചെയ്യാനും സാദ്യതയുണ്ട്.
 
വെന്റിലേറ്റര്‍ സംവിധാനം ഇല്ലാത്തതിനാല്‍ മുരുകനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു അധികൃതരുടെ വാദം.
 
പ്രസ്തുത ദിവസം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോർട്ടബിൾ വ​െൻറിലേറ്ററുണ്ടായിട്ടും മുരുകനെ തിരിച്ചയ​െച്ചന്ന് പൊലീസ് കണ്ടെത്തി. രേഖകളുടെ അടിസ്ഥാനത്തിലും പൊലീസ് നടത്തിയ അന്വേഷണത്തിലുമാണ് വിവരങ്ങള്‍ തിരിച്ചറിഞ്ഞത്.
 
ഡോക്ടർമാരുടെ വീഴ്ചകൾ എണ്ണിയെണ്ണി പറയുന്നതാണ് പൊലീസ് അന്വേഷണ റിപ്പോർട്ട്. തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പോർട്ടബിൾ വ​െൻറിലേറ്റർ ഉണ്ടായിട്ടും ഉപയോഗിച്ചില്ല, കൊല്ലം മെഡിട്രീനയിലും മെഡിസിറ്റിയിലും ന്യൂറോ സര്‍ജന്മാരുണ്ടായിട്ടും മുരുകനെ തിരിഞ്ഞുനോക്കിയില്ല, അസീസിയ മെഡിക്കൽ കോളജ് അധികൃതർ കാരണങ്ങള്‍ വ്യക്തമാക്കാതെ ​ൈകയൊഴിഞ്ഞു, ഉള്ളൂർ എസ്.യു.ടി റോയൽ ചികിത്സ നൽകാൻ വിസമ്മതിച്ചു തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ടിലുണ്ട്​. ആശുപത്രികളിലെ രേഖകളും വ​െൻറിലേറ്ററുകളുടെ കണക്കുകൾ സൂക്ഷിക്കുന്ന രജിസ്​റ്ററും പൊലീസ് പരിശോധിച്ചിരുന്നു. അന്വേഷണ മേൽനോട്ടം ക്രൈംബ്രാഞ്ചിന് കൈമാറി.