Friday, August 18, 2017
Reg:No 91291/Kermal/2004/18734

കുപ്‌വാരയിൽ സൈനിക ക്യാന്പിനു നേരെ ഭീകരാക്രമണം

കുപ്‌വാരയിൽ സൈനിക ക്യാന്പിനു നേരെ ഭീകരാക്രമണം

ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുപ്‌വാരയിൽ സൈനിക ക്യാന്പിനു നേരെ ഭീകരാക്രമണം. കുപ്‌വാരയിലെ കാലാരൂസിൽ ശനിയാഴ്ച പുലർച്ചെയാണ് ഭീകരാക്രമണമുണ്ടായത്. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികനു പരിക്കേറ്റു. ഇയാളെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൈന്യവും പോലീസും ഇപ്പോഴും ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്. 
 
 പൂഞ്ച് ജില്ലയിലെ മേന്ധാർ മേഖലയിൽ പാക് സേനയുടെ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സേന ഇന്ന് രാവിലെ നടത്തിയ ഷെല്ലാക്രമണത്തിലാണ് നാട്ടുകാരിയായ സ്ത്രീ കൊല്ലപ്പെട്ടത്.