Wednesday, October 18, 2017
Reg:No 91291/Kermal/2004/18734

ദിലീപ് പരാതി നൽകിയിരുന്നുവെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ.

ദിലീപ് പരാതി നൽകിയിരുന്നുവെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ.

തിരുവനന്തപുരം: യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനിക്കെതിരെ  നടൻ ദിലീപ് പരാതി നൽകിയിരുന്നുവെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണം നടത്താൻ സാധിക്കില്ല. കോടതിയുടെ പരിഗണനയിലുള്ള കേസാണിത്. കോടതിയാണ് തീരുമാനം എടുക്കേണ്ടതെന്നും, കൂടതല്‍  വിശദാംശങ്ങൾ കോടതിയെ അറിയിക്കുമെന്നും പോലീസ് മേധാവി അറിയിച്ചു. .
 
പൾസർ സുനിക്കെതിരെ ഡിജിപിക്കു താൻ പരാതി നൽകിയിരുന്നുവെന്ന് ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. ഏപ്രിൽ പത്തിനാണ് സുനി ജയിലിൽ നിന്നും ഫോണ്‍  വിളിച്ചത്. അന്ന് തന്നെ ഡിജിപിയെ വിളിച്ചു ഇക്കാര്യം പറഞ്ഞിരുന്നു. സുനി വിളിച്ചതിന്‍റെ ഓഡിയോ സന്ദേശം ഡിജിപിയുടെ പേഴ്സണൽ നന്പറിലേയ്ക്ക് വാട്സ് ആപ്പിലൂടെ അയച്ചുവെന്നായിരുന്നു ജാമ്യാപേക്ഷയിൽ ദിലീപിന്‍റെ അവകാശവാദം.