Friday, August 18, 2017
Reg:No 91291/Kermal/2004/18734

മു​ട്ട​യി​ല്‍ കീ​ട​നാ​ശി​നി: യൂ​റോ​പ്പില്‍ മുട്ട ഉപേക്ഷിച്ചു

മു​ട്ട​യി​ല്‍ കീ​ട​നാ​ശി​നി: യൂ​റോ​പ്പില്‍ മുട്ട ഉപേക്ഷിച്ചു

ബ്ര​സ​ൽ​സ്​: മു​ട്ട​യി​ൽ കീ​ട​നാ​ശി​നി പ്ര​യോ​ഗി​ച്ചെ​ന്ന ആ​ക്ഷേ​പ​ങ്ങ​ളും തു​ട​ർ​ന്നു​ള്ള പ്ര​തി​സ​ന്ധി​യും അ​വ​സാ​നി​പ്പി​ക്കാ​ൻ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു. യൂ​നി​യ​നി​ൽ അം​ഗ​ങ്ങ​ളാ​യ 15 രാ​ജ്യ​ങ്ങ​ളി​ലും സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​ലു​മാ​ണ്​ പ്ര​ചാ​ര​ണം ആ​ദ്യം പ​ര​ന്ന​ത്. ഇ​ത്​ ഹോ​​േ​ങ്കാ​ങ്​​ വ​ഴി ഏ​ഷ്യ​യി​ലേ​ക്കും ക​ട​ന്ന​തോ​ടെ​യാ​ണ്​ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ രം​ഗ​ത്തെ​ത്തി​യ​ത്. മു​ട്ട​യി​ൽ ഫി​പ്രോ​നി​ൽ എ​ന്ന രാ​സ​കീ​ട​നാ​ശി​നി പ്ര​യോ​ഗി​ക്കു​ന്നെ​ന്നും ഇ​ത്​ ആ​രോ​ഗ്യ​ത്തി​ന്​ ഹാ​നി​ക​ര​മാ​ണെ​ന്നു​മാ​യി​രു​ന്നു പ്ര​ചാ​ര​ണം. ഇ​തേ​തു​ട​ർ​ന്ന്​ ആ​ഗ​സ്​​റ്റ്​ ഒ​ന്നു​മു​ത​ൽ മി​ല്യ​ൺ ക​ണ​ക്കി​ന്​ മു​ട്ട​യും മു​ട്ട ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​ണ്​ യൂ​റോ​പ്യ​ൻ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ​നി​ന്ന്​ പു​റം​ത​ള്ളു​ന്ന​ത്.
 
ഫി​പ്രോ​നി​ൽ ആ​രോ​ഗ്യ​ത്തി​ന്​ ഹാ​നി​ക​ര​മ​ല്ലെ​ന്ന്​ യൂ​നി​യ​ൻ ഉൗ​ന്നി​പ്പ​റ​ഞ്ഞു. അ​മി​തോ​പ​യോ​ഗം അ​പ​ക​ടം വ​രു​ത്തു​മെ​ന്ന്​ മാ​ത്ര​മാ​ണ്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ​റ​ഞ്ഞി​ട്ടു​ള്ള​തെ​ന്നും അം​ഗ​രാ​ജ്യ​ങ്ങ​​ളെ അ​റി​യി​ച്ചു. ​കു​റ്റ​പ്പെ​ടു​ത്ത​ലും പ​ഴി​ചാ​ര​ലും ന​മ്മെ എ​ങ്ങു​മെ​ത്തി​ക്കി​ല്ലെ​ന്നും വി​വാ​ദം അ​വ​സാ​നി​പ്പി​ക്ക​ലാ​ണ്​ ആ​വ​ശ്യ​മെ​ന്നും യൂ​റോ​പ്യ​ൻ ഭ​ക്ഷ്യ-​ആ​രോ​ഗ്യ സു​ര​ക്ഷാ ക​മീ​ഷ​ണ​ർ വൈ​റ്റ​നി​സ്​ ആ​ൺ​ഡ്ര്യൂ​കാ​റ്റി​സ്​ പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​വാ​ദം ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ച യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ ഭ​ക്ഷ്യ​സു​ര​ക്ഷാ മ​ന്ത്രി​മാ​രു​ടെ യോ​ഗം സെ​പ്​​റ്റം​ബ​ർ 26ന്​ ​ചേ​രാ​ൻ തീ​രു​മാ​നി​ച്ചു.
 
കു​ടി​യേ​റ്റ​ങ്ങ​ൾ​ക്കും ബ്രെ​ക്​​സി​റ്റി​നും ശേ​ഷം ഉ​യ​ർ​ന്ന വി​വാ​ദ​ത്തി​ൽ​നി​ന്ന്​ വേ​ഗം ത​ടി​യൂ​രാ​നാ​ണ്​ യൂ​റോ​പ്യ​ൻ യൂ​നി​യ​​െൻറ ശ്ര​മം. ഏ​താ​ണ്ട്​ 2,50,000ത്തോ​ളം കീ​ട​നാ​ശി​നി പ്ര​യോ​ഗി​ച്ച മു​ട്ട​ക​ൾ ക​ഴി​ഞ്ഞ ഏ​പ്രി​ൽ​മു​ത​ൽ ഫ്രാ​ൻ​സി​ൽ വി​ത​ര​ണം ചെ​യ്​​ത​താ​യി കാ​ർ​ഷി​ക​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. എ​ന്നാ​ൽ, ആ​ർ​ക്കും ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല.