Wednesday, February 21, 2018
Reg:No 91291/Kermal/2004/18734

ഈജിപ്തിലെ ട്രെയിന്‍ അപകടം; മരിച്ചവരുടെ എണ്ണം 41 ആയി

ഈജിപ്തിലെ ട്രെയിന്‍ അപകടം; മരിച്ചവരുടെ എണ്ണം 41 ആയി

കെയ്റോ: വടക്കൻ ഈജിപ്തിൽ‌ രണ്ടു ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ട‌ായ അപകട‌ത്തിൽ മരിച്ചവരുടെ എണ്ണം 41 ആയി. കെയ്റോയിൽ നിന്നും പോർട്ട് സെയ്ഡിൽ നിന്നും പുറപ്പെട്ട ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ നൂറിലധികം പേർക്ക് പരിക്കേറ്റിരുന്നു. 
 
അലക്സാൻഡ്രിയയുടെ വടക്കൻ തീര നഗരത്തിലായിരുന്നു അപകടം. കൂട്ടിയിടിയെ തുടർന്ന് ഒരു ട്രെയിൻ തലകീഴായി മറിയുകയായിരുന്നു. ഈജിപ്ത്യൻ ഗതാഗത മന്ത്രി സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.