Friday, August 18, 2017
Reg:No 91291/Kermal/2004/18734

ഗൂഗ്​ളിൽ സ്​​ത്രീകൾക്ക്​ സ്​ഥാനമുണ്ടെന്ന്​ സി.ഇ.ഒ പിച്ചെ

ഗൂഗ്​ളിൽ സ്​​ത്രീകൾക്ക്​ സ്​ഥാനമുണ്ടെന്ന്​ സി.ഇ.ഒ പിച്ചെ

സാൻ ഫ്രാൻസിസ്​കോ: ഗൂഗ്​ളിൽ സ്​​ത്രീകൾക്ക്​ സ്​ഥാനമുണ്ടെന്ന്​ സി.ഇ.ഒ പിസുന്ദർ പിച്ചെ. സോഫ്​റ്റ്​വെയർ വ്യവസായങ്ങളിൽ സ്​ത്രീകൾക്ക്​ സ്​ഥാനമുണ്ട്​. ഗൂഗ്​ളിലും നിങ്ങൾക്ക്​ സ്​ഥാനമുണ്ട്​. മറിച്ച്​ പറയാൻ ആരെയും അനുവദിക്കില്ല. നിങ്ങൾ ഇവിടെ വേണം. ഞങ്ങൾക്ക്​ നിങ്ങ​െള ആവശ്യമുണ്ട്​. ഗൂഗ്​ൾ കാമ്പസിൽ സ്​ത്രീകളെ അഭിസംബോധന ചെയ്​തുകൊണ്ട്​ സംസാരിക്കുകയായിരുന്നു പിച്ചെ.
 
ജൈവിക ഘടന അനുസരിച്ച്​ സ്​ത്രീകൾക്ക്​ പറ്റിയ ജോലിയല്ല എഞ്ചിനീയറിംഗ്​ എന്നു കാണിച്ച്​ ഗൂഗ്​ളി​​െൻറ സോഫ്​റ്റ്​ വെയർ എഞ്ചിനീയർ അയച്ച സന്ദേശം വിവാദമായതി​​െൻറ പശ്​ചാത്തലത്തിലാണ്​ സി.ഇ.ഒയുടെ പ്രസ്​താവന.