Monday, February 19, 2018
Reg:No 91291/Kermal/2004/18734

ധാക്ക വിമാനത്താവളത്തിൽ വന്‍ അഗ്നിബാധ

ധാക്ക വിമാനത്താവളത്തിൽ വന്‍ അഗ്നിബാധ

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹസ്രത്ത് ഷാജഹൽ വിമാനത്താവളത്തിൽ വന്‍  അഗ്നിബാധ. വിമാനത്താവളത്തിലെ എയർ ഇന്ത്യയുടെ ഓഫീസിൽ നിന്നാണ് തീപടർന്നതെന്നാണ് വിവരം. എന്നാൽ തീപിടിത്തമുണ്ടാകാനുള്ള കാരണമെന്താണെന്ന് ഇതുവരെ  വ്യക്തമല്ല. അഗ്നിശമനസേനാ വിഭാഗം സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല. വിമാനത്താവളം താത്കാലികമായി അടച്ചതായി വിമാനത്താവളം അധികൃതർ അറിയിച്ചു.