Thursday, October 19, 2017
Reg:No 91291/Kermal/2004/18734

അസഹിഷ്​ണുത ഇല്ലാതാവാന്‍ ആരോഗ്യകരമായ സംവാദം നടക്കണം-പ്രണബ്​ മുഖർജി

അസഹിഷ്​ണുത ഇല്ലാതാവാന്‍ ആരോഗ്യകരമായ സംവാദം നടക്കണം-പ്രണബ്​ മുഖർജി

ന്യൂഡൽഹി: രാഷ്​ട്രപതി സ്​ഥാനത്തു നിന്ന്​ വിരമിച്ച ശേഷം രാജ്യത്തെ അസഹിഷ്​ണുതക്കെതി​െര പ്രണബ്​ മുഖർജി. അസഹിഷ്​ണുതയുള്ള ഇന്ത്യയെ തനിക്ക്​ മനസിലാക്കാൻ കഴിഞ്ഞി​െല്ലന്ന്​ പ്രണബ്​ മുഖർജി പറഞ്ഞു. ഭിന്നാഭിപ്രായങ്ങളും വാദപ്രതിവാദങ്ങളും നടക്കുന്ന ഇന്ത്യയെ മനസിലാക്കാൻ തനിക്ക്​ കഴിയും. എന്നാൽ അസഹിഷ്​ണുതയുള്ള ഇന്ത്യയെ ഉൾ​െക്കാള്ളാൻ തനിക്കായില്ലെന്ന്​ പ്രണബ്​ മുഖർജി വ്യക്​തമാക്കി. 
 
തൃണമൂൽ കോൺഗ്രസ്​ നേതാവും ചരിത്ര കാരനുമായ സുഗത ബോസി​​െൻറ ‘ദി നാഷൻ ഏസ്​ മദർ ആൻറ്​ അദർ വിഷൻസ്​ ഒാഫ്​ നാഷൻഹുഡ്​’ എന്ന പുസ്​തകം പ്രകാശനം ചെയ്​ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.നാം ആഗ്രഹിക്കുന്ന തരത്തിലുള്ള രാജ്യം നിർമിക്കണമെങ്കിൽ ആരോഗ്യകരമായ സംവാദം നടക്കണ​മെന്ന്​ പ്രണബ്​ മുഖർജി ഉൗന്നിപ്പറഞ്ഞു.