Thursday, December 14, 2017
Reg:No 91291/Kermal/2004/18734

ചെറായി ബീച്ചിൽ യുവതിയെ കുത്തിക്കൊന്നു

ചെറായി ബീച്ചിൽ  യുവതിയെ കുത്തിക്കൊന്നു

കൊച്ചി: പട്ടാപ്പകൽ ചെറായി ബീച്ചിൽ  യുവതിയെ കുത്തിക്കൊന്നു. വരാപ്പുഴ മുട്ടിനകം നടുവത്തുശേരിൽ ശീതൾ (29) ആണ് മരിച്ചത്. ഇന്നു രാവിലെ പത്തരയോടെയാണ് സംഭവം. ചെറായി ബിച്ചിനു സമീപം പി.എസ്​.സി കോച്ചിങ്​ ക്ലാസിനു വന്ന യുവതി യുവാവിനൊപ്പം ബീച്ചലെത്തിയതായിരുന്നു. ബീച്ചിൽ ​വച്ച്​ ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടായി. ഇതിനിടെയാണ് യുവതിക്ക് കുത്തേറ്റത്‌. കുത്തേറ്റ യുവതി സമീപത്തെ സ്വകാര്യ റിസോർട്ടിൽ ഓടിക്കയറി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് റിസോർട്ട് ജീവനക്കാരും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശരീരത്തിൽ ആറോ ഏഴോ കുത്തേറ്റിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. യുവതിയെ കുത്തിയ യുവാവ്‌  ഓടി രക്ഷപെട്ടതായി  ദൃക്സാക്ഷികൾ പറഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങി.