Thursday, October 19, 2017
Reg:No 91291/Kermal/2004/18734

ട്രംപുമായി ചർച്ചയ്ക്ക് തയാറെന്ന് വെനസ്വേലൻ പ്രസിഡന്‍റ്

ട്രംപുമായി ചർച്ചയ്ക്ക് തയാറെന്ന് വെനസ്വേലൻ പ്രസിഡന്‍റ്

കാരക്കസ്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ചർച്ചയ്ക്ക് തയാറെന്ന് വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോ. ഇക്കാര്യം താൻ വിദേശകാര്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ആദ്യം ടെലിഫോണിലൂടെയാകും ചർച്ച നടത്തുകയെന്നും മഡൂറോ വ്യക്തമാക്കി. 
 
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭണഘടനാ അസംബ്ലിയുടെ ആദ്യ യോഗത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.  തെരഞ്ഞെടുപ്പു നടത്താനും ഭരണഘടനാ ഭേദഗതിക്കുമുള്ള മഡുറോയുടെ നീക്കത്തെ ട്രംപ് നിശിതമായി വിമർശിച്ചിരുന്നു.