Friday, August 18, 2017
Reg:No 91291/Kermal/2004/18734

ബ്ലൂവെയി​ൽ ഗെയിം ഏഴാം ക്ലാസുകാരനെ ആത്മഹത്യയില്‍ നിന്നും രക്ഷിച്ചു

 ബ്ലൂവെയി​ൽ ഗെയിം ഏഴാം ക്ലാസുകാരനെ  ആത്മഹത്യയില്‍ നിന്നും രക്ഷിച്ചു

ഭോപാൽ: ബ്ലൂ വെയി​ൽ ഗെയിം പൂർത്തിയാക്കാനായി സ്​കൂളി​​െൻറ മൂന്നാം നിലയിൽ നിന്ന്​ താഴേക്ക്​ ചാടാൻ ശ്രമിച്ച ഏഴാം ക്ലാസുകാരൻ സുഹൃത്തുക്കളുടെ സമയോചിതമായ ഇടപെടൽ മൂലം രക്ഷിക്കാനായി . മധ്യപ്രദേശി​െല ഇൻഡോറിൽ ചമേലി ദേവി പബ്ലിക്​ സ്​കൂളിലാണ്​ സംഭവം. വ്യാഴാഴ്​ച രാവി​െല അസംബ്ലി കഴിഞ്ഞായിരുന്നു സംഭവം.ഗെയിം പൂര്‍ത്തിയാക്കി യാല്‍ രണ്ടു കോടി രൂപയായിരുന്നു വാഗ്ദാനം.
 
മൂന്നാം നിലയിലെ ഇരുമ്പഴികളിൽ അപകടകരമായി തൂങ്ങി നിൽകുന്ന കുട്ടിയെ സുഹൃത്തു ക്കൾ കാണുകയും ഉടൻ പിടിച്ചു നിർത്തി മറ്റുള്ളവ​െര വിളിച്ചുകൂട്ടുകയുമായിരുന്നു. കുട്ടിയെ രക്ഷിച്ച്​ പ്രിൻസിപ്പലി​​െൻറ റൂമിൽ കൊണ്ടു വന്ന്​ ചോദിച്ച​േപ്പാഴാണ്​ ബ്ലൂവെയ്​ൽ ഗെയിമി​​െൻറ ഭാഗമായാണ്​ ആത്​മഹത്യാ ശ്രമം നടത്തിയതെന്ന്​ കുട്ടി വെളിപ്പെടുത്തിയത്​. അച്ഛ​​െൻറ ഫോണിലാണ്​ ഗെയിം കളിച്ചതെന്നും കുട്ടി പറഞ്ഞു. 
 
വീട്ടുകാർ ഇതുവരെ കുട്ടി ഗെയിം കളിക്കുന്ന വിവരം അറിഞ്ഞിരുന്നില്ല. എന്നാല്‍ കുട്ടിയുടെ കയ്യില്‍ മുറിവുകളൊന്നും ഇല്ലാത്തതു സംശയത്തിനിടയാക്കുന്നു. സംഭവത്തിനു ശേഷം പൊലീസിലും കുട്ടിയുടെ രക്ഷിതാക്കളെയും വിവരമറിയിക്കുകയും ഇവർക്ക്​ കൗൺസിലിങ്ങ്​ നൽകുകയും ​െചയ്​തതായി സ്​കൂൾ അധികൃതർ അറിയിച്ചു.