Wednesday, October 18, 2017
Reg:No 91291/Kermal/2004/18734

ഇന്ത്യന്‍ ആഗോള സംരംഭക ഉച്ചകോടി; അമേരിക്കന്‍ പ്രതിനിധി സംഘത്തെ ഇവാങ്ക ട്രംപ് നയിക്കും

ഇന്ത്യന്‍ ആഗോള സംരംഭക ഉച്ചകോടി; അമേരിക്കന്‍ പ്രതിനിധി സംഘത്തെ ഇവാങ്ക ട്രംപ് നയിക്കും

വാഷിംഗ്ടണ്‍ : ഈ വര്‍ഷം  നവംബര്‍ 28 ന് ഇന്ത്യയില്‍ നടക്കുന്ന ആഗോള സംരംഭക ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രതിനിധി സംഘത്തെ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്‍റെ മകള്‍ ഇവാങ്ക ട്രംപ് നയിക്കും. ഹൈദരാബാദില്‍  നടക്കുന്ന  ഉച്ചകോടിക്ക് ഇന്ത്യയും അമേരിക്കയും സംയുക്തമായാണ് ആതിഥ്യമരുളുന്നത്. ഇതിനായി ഇവാങ്ക ട്രംപിന്‍റെ  സാന്നിധ്യം പ്രതീക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഇതിനു പിന്നാലെ ഡൊണാള്‍ഡ് ട്രംപും ഇവാന്‍ങ്കയുടെ ഇന്ത്യയിലേക്കുള്ള വരവ് ട്വിറ്ററിലൂടെ അറിയിച്ചു. ആഗോള തലത്തില്‍ സ്ത്രീ സംരംഭകത്വത്തെ  പ്രോത്സാഹിപ്പിക്കുകയാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന  ഇവാങ്കയുടെ ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി.
 
അമേരിക്കന്‍ പ്രതിനിധി സംഘത്തെ നയിക്കുന്നതിലും, പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കാണുന്നതിലും , ലോകത്തെമ്പാടുമുള്ള സംരംഭകരെ പരിചയപ്പെടുന്നതിലും അഭിമാനിക്കുന്നു എന്ന് ഇവാങ്കയും ട്വിറ്ററിലൂടെ അറിയിച്ചു.