Thursday, October 19, 2017
Reg:No 91291/Kermal/2004/18734

ഫിലപ്പീൻസിൽ ശക്തമായ ഭൂചലനം; തീവ്രത 6.2 രേഖപ്പെടുത്തി

ഫിലപ്പീൻസിൽ ശക്തമായ ഭൂചലനം;  തീവ്രത 6.2 രേഖപ്പെടുത്തി

മനില: ഫിലപ്പീൻസിൽ ശക്തമായ ഭൂചലനമുണ്ടായി. രാജ്യതലസ്ഥാനമായ മനിലയിലാണ് റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഫിലിപ്പീൻസിലെ വടക്കൻ ദ്വീപായ ലുസോണാണ് പ്രഭവകേന്ദ്രമെന്ന് കാലാവസ്ഥാപഠന കേന്ദ്രം അറിയിച്ചു. സംഭവത്തിൽ നാശനഷ്ടമോ ആളപായമോ രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ലെന്നാണ് വിവരം.