Friday, August 18, 2017
Reg:No 91291/Kermal/2004/18734

ഇപിഎസും ഒപിഎസും ലയിച്ചക്കും; പ്രധാനമന്ത്രിയുമായി ഇന്നു ചർച്ച

ഇപിഎസും ഒപിഎസും ലയിച്ചക്കും;  പ്രധാനമന്ത്രിയുമായി ഇന്നു ചർച്ച

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ താമര വിരിയിക്കാനുള്ള ബിജെപിയുടെ സ്വപ്നം ഒടുവില്‍ യഥാര്‍ത്ഥ്യമാകുന്നു. ജയളിതയുടെ മരണവും ശശികലയുടെ ജയില്‍വാസവും തമിഴ് രാഷ്രീയത്തില്‍ ഉണ്ടാക്കിയ അരക്ഷിതാവസ്ഥ മുതലെടുത്താണ് ബി ജെ പി യുടെ പ്രവേശനം. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വവും കൈകോര്‍ക്കുന്ന പുതിയ സഖ്യം ഉടന്‍ എന്‍ ടി എ യില്‍ ലയിക്കുമെന്നാണ് സൂചന. അണ്ണാ ഡിഎംകെ (അമ്മ) വിഭാഗം ജനറൽ സെക്രട്ടറി വി.കെ.ശശികല, ഡപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി.ദിനകരൻ എന്നിവരെ ഒതുക്കി പാർട്ടി പിടിച്ചടക്കാൻ എടപ്പാടി പളനിസാമി (ഇപിഎസ്), ഒ.പനീർസെൽവം (ഒപിഎസ്) പക്ഷങ്ങൾ ഒന്നിച്ചിരിക്കുകയാണ്. അണ്ണാ ഡിഎംകെയിലെ ഇരുവിഭാഗങ്ങളും യോജിച്ച് ബിജെപിയില്‍ ലയിച്ചാല്‍ ദീർഘകാലമായുള്ള സ്വപ്നത്തിന് ഉണർവേകുന്നു. 
 
 വെങ്കയ്യാ നായിഡുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി  ഒ പി എസ്- ഇ പി എസ് വിഭാഗങ്ങള്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി  ഇന്നു ഉച്ച കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ചര്‍ച്ച കുടികാഴ്ച നടത്തും. തുടര്‍ന്ന് ഇരുവിഭാഗങ്ങളും മോഡിയുടെ സാനിധ്യത്തില്‍ മുതിര്‍ന്ന ബി ജെ പി നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നാണ് വിലയിരുത്തല്‍. 
 
കഴിഞ്ഞ ദിവസം ശശികലയ്ക്കും ദിനകരനും എതിരേ അണ്ണാ ഡിഎംകെ അമ്മ വിഭാഗം പ്രമേയം പാസ്സാക്കിയിരുന്നു. ശശികലയുടെ സെക്രട്ടറി സ്ഥാനം താല്‍ക്കാലികമാണെന്നും ദിനകരന് പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാന്‍ അധികാരമില്ലെന്നുമായിരുന്നു പ്രമേയത്തിന്‍റെ ഉള്ളടക്കം. പ്രമേയം ശശികല– ദിനകരൻ പക്ഷത്തിനു കനത്ത തിരിച്ചടിയായിരിക്കുയാണ്. 122 എംഎൽഎമാർ തനിക്കൊപ്പമാണെന്ന്  ദിനകരൻ അവകാശപ്പെട്ടിരുന്നു. 
 തനിക്കെതിരെ നടപടിയെടുക്കാൻ ശശികലയ്ക്കു മാത്രമേ അധികാരമുള്ളൂവെന്നും പാർട്ടിയിലെ രണ്ടാംസ്ഥാനക്കാരനായ ദിനകരൻ വാദം ഉന്നയിച്ചിട്ടുണ്ട്.  ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഇരു വിഭാഗങ്ങളും ഒന്നിച്ച് ശശികല പക്ഷത്തെമാറ്റി നിര്‍ത്തി തമിഴ്നാട് ഭരിക്കാന്‍ ഒരുങ്ങുന്നത്.
പളനിസ്വാമി വിഭാഗവും പനീര്‍ശെല്‍വം വിഭാഗവും ഒന്നിച്ചാല്‍ സര്‍ക്കാരിനെ പളനിസ്വാമിയും പാര്‍ട്ടിയെ പനീര്‍ശെല്‍വവും നയിക്കുമെന്നാണ് ധാരണ. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഉപമുഖ്യമന്ത്രി എന്നീ പദവികള്‍ പനീര്‍ശെല്‍വം വഹിക്കുമെന്ന ഒത്തുതീര്‍പ്പിലാണ് ഇരുവരും എത്തിയത്