Wednesday, October 18, 2017
Reg:No 91291/Kermal/2004/18734

ശ്രീശാന്തിന്‍റെ വിലക്ക് റദ്ദാക്കിയ കോടതി വിധിക്കെതിരേ ബിസിസിഐ അപ്പീലിന് പോകുന്നു

ശ്രീശാന്തിന്‍റെ വിലക്ക് റദ്ദാക്കിയ കോടതി വിധിക്കെതിരേ ബിസിസിഐ അപ്പീലിന് പോകുന്നു

മുംബൈ: ഐപിഎല്‍ ഒത്തുകളിക്കേസില്‍ വിലക്ക് റദ്ദാക്കിയ കേരളാ ഹൈക്കോടതി വിധിക്കെതിരേ ബിസിസിഐ അപ്പീലിന് പോകുന്നു. കഴിഞ്ഞയാഴ്ചയാണ് ശ്രീശാന്തിനെ കുറ്റവിമുക്തമാക്കി കേരളാഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിക്കെതിരേ ഡിവിഷന്‍ ബഞ്ചിനെ സമീപിക്കാനാണ് ഒരുങ്ങുന്നത്. 
 
ഒത്തുകളി ബിസിസിയ്ക്ക് വെച്ചു പൊറുപ്പിക്കാനാകില്ലെന്നും ശ്രീശാന്ത് ഒരു ദയയും അര്‍ഹി ക്കുന്നില്ലെന്നുമാണ് ബിസിസഐ യുടെ നിലപാടെന്ന് ഉന്നതോദ്യോഗസ്ഥര്‍ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.വിലക്ക് റദ്ദാക്കിയതിനെതിരേ ബിസിസിഐ അപ്പീലിന് പോകണമെന്ന് നേരത്തേ മൂന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് ബിസിസിഐ നിയമവിദഗ്ദ്ധര്‍ വ്യക്തമായി പഠിച്ച ശേഷമാണ് അപ്പീലിന് പോകുന്ന കാര്യം തീരുമാനിച്ചത്.