Wednesday, October 18, 2017
Reg:No 91291/Kermal/2004/18734

വിളപ്പിൽശാല ഏറ്റെടുക്കാം: ഡോ.ടി.എൻ സീമ

 വിളപ്പിൽശാല ഏറ്റെടുക്കാം: ഡോ.ടി.എൻ സീമ

തിരുവനന്തപുരം: ജനങ്ങൾ സഹകരിച്ചാൽ വിളപ്പിൽശാല മാലിന്യസംസ്ക്കരണ പ്ളാൻറ് ഹരിതകേരളം മിഷൻ ഏറ്റെടുക്കാമെന്ന് മിഷൻ ചെയർമാൻ ഡോ. ടി.എൻ സീമ പത്രസമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളുടെ അവബോധരാഹിത്യമാണ് കേരളത്തിൽ മാലിന്യപ്രശ്‌നം രൂക്ഷമാകാൻ കാരണമെന്ന് അവർ ചൂണ്ടിക്കാട്ടി. 
 
പെരിന്തൽമണ്ണ, നോർത്ത് പറവൂർ, കണ്ണൂർ, പുനലൂർ എന്നിവിടങ്ങളിൽ മാലിന്യ സംസ്ക്കരണം മികച്ചരീതിയിൽ നടക്കുന്നുണ്ട്. തുംകൂറിലും ഇതിന്റെ മികച്ച മാതൃകകാണാം. തിരുവന്തപുരത്തിനും ഈ മാതൃകകൾ പിന്തുടരാവുന്നതേയുള്ളു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളാണ് മാലിന്യസംസ്‌കരണത്തിൽ മുൻകൈ എടുക്കേണ്ടത്. എന്നാൽ അവിടങ്ങളിൽ ഇതിനായി വേണ്ടത്ര ഉദ്യോഗസ്ഥരില്ല. മാലിന്യ സമാഹരണത്തിന് 30 രൂപ പോലും കൊടുക്കാൻ മടിക്കുന്ന ജനങ്ങളുടെ മനോഭാവം മാറണം. കല്യാണമണ്ഡപങ്ങളിൽ മാലിന്യ സംസ്‌ക്കരണ സംവിധാനം വേണമെന്ന് സീമ നിർദേശിച്ചു.
 
 
നമ്മുടേത് അന്താരാഷ്ട്ര മാതൃകയിലുള്ള  മാലിന്യസംസ്ക്കരണ രീതിയാണെന്ന് ശുചിത്വമിഷൻ  എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.കെ.വാസുകി ഐ.എ.എസ് പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കഴുകിവൃത്തിയാക്കിയെടുക്കുന്ന പ്രക്രിയ മുന്നേറിയിട്ടുണ്ട്. ഖരമാലിന്യങ്ങൾ കഴുകി വൃത്തിയാക്കിയെടുക്കുന്നത് നൂറ് ശതമാനത്തിലെത്തിക്കുകയാണ് മിഷന്‍റെ അടുത്ത ലക്ഷ്യം. സെപ്തംബർ 15ന് തദ്ദേശസ്വയംഭരണ  സ്ഥാപനതല ശുചിത്വമാലിന്യസംസ്‌ക്കരണ പ്ലാൻ തയാറാകുമെന്നും ഡോ.വാസുകി അറിയിച്ചു.
 
പത്രസമ്മേളനത്തില്‍ സി വി ജോയ് (ഡയരക്ടര്‍ ഓപ്പറേഷന്‍സ്, ശുചിത്വ മിഷന്‍) പ്രേംജിത്ത് (ഐ ഇ സി എക്സ്‌ പെര്‍ട്ട്‌, ശുചിത്വ മിഷന്‍) എന്നിവര്‍ പങ്കെടുത്തു.