Wednesday, October 18, 2017
Reg:No 91291/Kermal/2004/18734

ബോഫോഴ്സ് കേസിൽ പുനഃരന്വേഷണം

ബോഫോഴ്സ് കേസിൽ പുനഃരന്വേഷണം

ന്യൂഡൽഹി: ബോഫോഴ്സ് കേസിൽ പുനഃരന്വേഷണമാകാമെന്ന് സിബിഐ. ആറംഗ പാർലമെന്‍ററി പാനലിനെയാണ് സിബിഐ ഈ വിവരം അറിയിച്ചത്. പ്രതിരോധ വകുപ്പിന്‍റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയാണ് കേസിലെ പുനഃരന്വേഷണ സാധ്യത തേടിയത്. 
 
സൈന്യത്തിന് ആയുധങ്ങൾ വാങ്ങിയതിലെ അഴിമതിയാണ് ബോഫോഴ്സ് കേസിലൂടെ പുറത്ത് വന്നത്. 1989 ലെ തെരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധിയുടെ പരാജയത്തിനിടയാക്കിയതും ബോഫോഴ്സ് കേസായിരുന്നു.
 
അതേസമയം കേസിൽ പുനഃരന്വേഷണം നടത്താനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കോൺഗ്രസ് വൃത്തങ്ങൾ അഭിപ്രായപ്പെട്ടു.