Thursday, August 17, 2017
Reg:No 91291/Kermal/2004/18734

പ്രണയം എതിര്‍പ്പിനെ തുടര്‍ന്ന് മരിക്കാന്‍ ശ്രമിച്ച യുവാവും 12 കാരിയും രക്ഷപെട്ടു; കാലുകള്‍ പോയ എനിക്ക് ജീവിക്കേണ്ട-യുവാവ്

പ്രണയം എതിര്‍പ്പിനെ തുടര്‍ന്ന് മരിക്കാന്‍ ശ്രമിച്ച യുവാവും 12 കാരിയും രക്ഷപെട്ടു; കാലുകള്‍ പോയ എനിക്ക് ജീവിക്കേണ്ട-യുവാവ്

ഡല്‍ഹി : വീട്ടുകാര്‍ പ്രണയബന്ധത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് ട്രെയിന് മുന്നില്‍ ചാടി ജീവനൊ ടുക്കാന്‍ ശ്രമിച്ച 22 കാരനായ യുവാവും 12 കാരിയും രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഇരുവരും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. 
 
ഡല്‍ഹിയിലെ നരേലയില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. 22 കാരനായ യുവാവുമായി 12 കാരി യുമായി കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. ബന്ധം ഇരു വീട്ടുകാരും ശക്തമായി എതിര്‍ത്തു. ഇതില്‍ മനംനൊന്താണ് കമിതാക്കള്‍ ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ തീരുമാനിച്ചത്. മരണത്തെ കുറിച്ച് തനിക്ക് യാതൊരു ഭയവും ഉണ്ടായിരുന്നില്ലെന്നും എളുപ്പത്തില്‍ മരിക്കണം എന്നാണ് തങ്ങള്‍ ആഗ്രഹിച്ചതെന്നും യുവാവ് പറഞ്ഞു. മിനിട്ടുകളോളം റെയില്‍വേ പാളത്തിലൂടെ നടന്നതിനു ശേഷമാണ് ട്രെയിന് മുന്നിലേയ്ക്ക് ചാടിയത്. 
 
ട്രെയിന്‍ വരുന്നതിന് സെക്കന്റുകള്‍ക്ക് മുന്‍പ് പെണ്‍കുട്ടി ട്രാക്കില്‍ കിടന്നു. എന്നാല്‍, ഇതേരീതിയില്‍ കിടക്കാന്‍ ശ്രമിക്കുന്നതിനിടെ തന്റെ കാല്‍ ട്രാക്കില്‍ കുടുങ്ങിയെന്നും ട്രെയിന്‍ എത്തിയതോടെ മുട്ടിന് താഴെ അറ്റുപോകുകയുമായിരുന്നുവെന്നും ആശുപത്രിയില്‍ എത്തിയ പോലീസിനോട് യുവാവ് പറയുന്നു. കാലുകള്‍ നഷ്ടപ്പെട്ട എനിക്ക് ജീവിക്കേണ്ടെന്നും യുവാവ് പറഞ്ഞു. 
 
പോലീസ് ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലില്‍ കമിതാക്കളാണ് തങ്ങളെന്ന് വെളിപ്പെടുത്തിയത്. യുവാവ് പറഞ്ഞ കാര്യങ്ങളൊന്നും മുഖവിലയ്ക്ക് എടുത്തിട്ടില്ലെന്നും ബലാത്സംഗ സാധ്യതകള്‍ പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടി ലൈംഗീക പീഡനത്തിനിരയായതായി തെളിഞ്ഞാല്‍ യുവാവിനെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുക്കുമെന്നും പോലീസ് പറഞ്ഞു.