Tuesday, November 21, 2017
Reg:No 91291/Kermal/2004/18734

കൈതപ്പൊയിലില്‍ അപകടം; മരിച്ചവരുടെ എണ്ണം ഒമ്പതായി

കൈതപ്പൊയിലില്‍ അപകടം; മരിച്ചവരുടെ എണ്ണം ഒമ്പതായി

കൊടുവള്ളി: കൈതപ്പൊയിലിലെ ജീപ്പ് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി മരിച്ചു. വെണ്ണക്കോട് തടത്തുമ്മല്‍ മജീദ്--സഫിന ദമ്പതികളുടെ മകള്‍ ഖദീജ നിയ (11) ആണ് ഇന്ന് ഉച്ചയോടെ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഖദീജ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. 
 
കഴിഞ്ഞദിവസം അപകടത്തില്‍ പരിക്കേറ്റ ഷാജഹാന്റെ ഇളയ മകനായ മുഹമ്മദ് നിഹാല്‍ (4) മരിച്ചിരുന്നു. ഷാജഹാന്റെ മൂത്ത മകന്‍ മുഹമ്മദ് നിഷാല്‍ (8) അപകടം നടന്ന ദിവസം തന്നെ മരിച്ചു. അപകടത്തില്‍ ഷാജഹാനും ഭാര്യ ഹസീനക്കും പരിക്കേറ്റിരുന്നു.
 
വയനാട്ടില്‍ നിന്ന് വരുന്നതിനിടെ ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ ദേശീയപാത 212ല്‍ അടിവാരത്തിനും കൈതപ്പൊയിലിനും മധ്യേ മരമില്ലിന് സമീപം വെച്ച് ഇവര്‍ സഞ്ചരിച്ച ജീപ്പ് കല്‍പ്പറ്റയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍ ഇടിച്ചായിരുന്നു അപകടം.