Wednesday, October 18, 2017
Reg:No 91291/Kermal/2004/18734

പുകപരിശോധന സർട്ടിഫിക്കറ്റ്​ ഇല്ലാത്ത വാഹനങ്ങൾക്ക്​ ഇൻഷുറൻസ്​ പുതുക്കി നൽകേണ്ടതില്ല-സുപ്രീം കോടതി

പുകപരിശോധന സർട്ടിഫിക്കറ്റ്​ ഇല്ലാത്ത വാഹനങ്ങൾക്ക്​ ഇൻഷുറൻസ്​ പുതുക്കി നൽകേണ്ടതില്ല-സുപ്രീം കോടതി

ന്യൂഡൽഹി: പുകപരിശോധന സർട്ടിഫിക്കറ്റ്​ ഇല്ലാത്ത വാഹനങ്ങൾക്ക്​ ഇനിമുതൽ ഇൻഷുറൻസ്​ പുതുക്കി നൽകേണ്ടതില്ലെന്ന്​ സുപ്രീം കോടതി. ഇൻഷുറൻസ്​ നൽകുന്നതിന്​ പുക പരിശോധന സർട്ടിഫിക്കറ്റ്​ നിർബന്ധമാക്കണമെന്ന്​ ഇൻഷുറൻസ്​ കമ്പനികൾക്ക്​ സുപ്രീംകോടതി നിർദേശം നൽകി. മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ റോഡിലിറങ്ങുന്നില്ലെന്ന്​ ഉറപ്പുവരുത്തി വായു മലിനീകരണം കുറക്കുന്നതിനായാണ്​ പുതിയ നിർദേശം. ജസ്​റ്റിസ്​ മദൻ ബി ലോകൂർ അധ്യക്ഷനായ ബെഞ്ചാണ്​ ഉത്തരവ്​ പുറപ്പെടുവിച്ചത്​.