Thursday, December 14, 2017
Reg:No 91291/Kermal/2004/18734

ഉത്തരകൊറിയയ്ക്കെതിരേ മുന്നറിയിപ്പുമായി വീണ്ടും അമേരിക്ക

ഉത്തരകൊറിയയ്ക്കെതിരേ മുന്നറിയിപ്പുമായി വീണ്ടും അമേരിക്ക

വാഷിംഗ്ടണ്‍: ഉത്തരകൊറിയയ്ക്കെതിരേ മുന്നറിയിപ്പുമായി വീണ്ടും അമേരിക്ക. ഗ്വാമിലെ യുഎസ് സൈനിക താവളം തകർക്കുമെന്ന ഉത്തരകൊറിയൻ ഭീഷണി ആ രാജ്യത്തിന്‍റെ നാശത്തിലേക്ക് വഴിവയ്ക്കുമെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റീസ് പറഞ്ഞു. അന്താരാഷ്ട്ര സമൂഹവുമായി ഉത്തരകൊറിയൻ സ്വേച്ഛാധിപതി കിം ജോംഗ് ഉൻ സഹകരിക്കണമെന്നും മാറ്റീസ് ആവശ്യപ്പെട്ടു. 
 
അമേരിക്കയുടെ സൈനികതാവളമായ ഗ്വാം ദ്വീപിനെ ആക്രമിക്കുമെന്ന് ഉത്തരകൊറിയ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. അമേരിക്കയ്ക്കു ഭീഷണിയായാൽ ഉത്തരകൊറിയയെ ചുട്ടുചാന്പലാക്കുമെന്നു യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞതിനു മറുപടിയായാണ് കിം ജോംഗ് ഉനിന്‍റെ ഭീഷണിയുണ്ടായത്. 
 
അതേസമയം, ഗ്വാമിലെ യുഎസ് സൈനിക താവളം ആക്രമിക്കാനുള്ള നാല് മിസൈലുകൾ തയാറായതായും കിം ജോംഗിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ഉത്തരകൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.