Friday, August 18, 2017
Reg:No 91291/Kermal/2004/18734

ഹരിതകേരളം മാലിന്യ സംസ്‌ക്കരണ കാമ്പയിൻ തുടങ്ങുന്നു

ഹരിതകേരളം മാലിന്യ സംസ്‌ക്കരണ കാമ്പയിൻ തുടങ്ങുന്നു

തിരുവനന്തപുരം: സുരക്ഷിത മാലിന്യ സംസ്‌ക്കരണ രീതി ജനങ്ങളെ പഠിപ്പിക്കുവാൻ ഹരിതകേരളം മിഷൻ ആഗസ്റ്റ് 15 മുതല്‍  കാമ്പയിൻ തുടങ്ങും. ആഗസ്റ്റ് 16 വരെ സംസ്ഥാനത്തെ എല്ലാ വീടുകളിലും സന്നദ്ധപ്രവർത്തകരെത്തി ബോധവൽക്കരണം നടത്തും. ഓരോ തദ്ദേശ സ്വയംഭരണ  സ്ഥാപനത്തിന്റെയും പരിധിയിൽ വരുന്ന പ്രദേശങ്ങൾ  മാലിന്യരഹിതമാക്കുകയാണ് ലക്ഷ്യം. 
 
ഓരോ വീട്ടിലെയും മാലിന്യം സാംസ്കരിക്കുന്നതിന് ഏതു സംവിധാനമാണ് അനുയോജ്യമെന്ന് കണ്ടെത്തി വീട്ടുകാർക്ക് നിർദേശം നൽകുന്നതിനാണ് ഗൃഹസന്ദർശനം. കോളനികൾ, കടകൾ, മാർക്കറ്റുകൾ, വ്യവസായസ്ഥാപനങ്ങൾ, എന്നിവിടങ്ങളിൽ പ്രചാരണം നടത്തും. ശുചിത്വ സർവേയും സംഘടിപ്പിക്കുന്നുണ്ട്. കുടുംബശ്രീ പ്രവർത്തകർ, എൻ.എസ്.എസ്, എൻ.സി.സി, സ്‌കൂൾ--കോളേജ് വിദ്യാർഥികൾ, സാമൂഹിക സംഘടനകൾ എന്നിവരാണ് സർവേ നയിക്കുന്നത്.