Friday, August 18, 2017
Reg:No 91291/Kermal/2004/18734

പിതാവിനെ കാണാന്‍ ജയിലില്‍ എത്തിയ കുട്ടികളുടെ മുഖത്ത് സീലടിച്ച് അധികൃതര്‍

പിതാവിനെ കാണാന്‍ ജയിലില്‍ എത്തിയ കുട്ടികളുടെ മുഖത്ത് സീലടിച്ച് അധികൃതര്‍

ഭോപ്പാല്‍ : ജയിലില്‍ കഴിയുന്ന പിതാവിനെ കാണാന്‍ എത്തിയ കുട്ടികളുടെ മുഖത്ത് സീലടിച്ച് അധികൃതരുടെ ക്രൂരത. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന പിതാവിനെ കാണാനെത്തിയ കുട്ടികള്‍ക്കു നേരെയാണ് അധികൃതരുടെ ഈ ക്രൂരത. സംഭവം പുറത്തായതോടെ മനുഷ്യാവകാശ കമ്മീഷന്‍ ജയില്‍ ഡിജിപിയോട് വിശദീകരണം തേടി. 
 
പിതാവിനെ കാണാന്‍ ജയിലിനുള്ളിലേയ്ക്ക് കടത്തി വിടണമെങ്കില്‍ സീലടിക്കണമെന്ന് പറഞ്ഞാണ് അധികൃതര്‍ കുട്ടികളുടെ മുഖത്ത് സീലടിച്ചത്. കുട്ടികളുടെ അമ്മയും ഒപ്പം ഉണ്ടായിരുന്നുവെങ്കിലും നിസ്സഹായയായി നോക്കി നില്‍ക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മധ്യപ്രദേശ് ജയില്‍ മന്ത്രി കുസും മെഹ്‌ദേല്‍ പറഞ്ഞു.