Thursday, October 19, 2017
Reg:No 91291/Kermal/2004/18734

മലപ്പുറത്ത് നിരോധിച്ച 1 കോടി 51 ലക്ഷം രൂപയുടെ നോട്ടുകളുമായി നാല് പേര്‍ അറസ്റ്റില്‍

മലപ്പുറത്ത് നിരോധിച്ച 1 കോടി 51 ലക്ഷം രൂപയുടെ നോട്ടുകളുമായി നാല് പേര്‍ അറസ്റ്റില്‍

മലപ്പുറം:  പെരിന്തല്‍മണ്ണയില്‍ നിരോധിച്ച നോട്ടുകളുമായി നാല് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം കവടിയാര്‍ സ്വദേശി ഷംസുദ്ദീന്‍, മലപ്പുറം കൊലത്തൂര്‍ വെങ്ങാട് സ്വദേശികളായ അബ്ബാസ്, സറഫുദ്ദീന്‍, സിറാജുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്.  1 കോടി 51 ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ ഇവരില്‍ നിന്നും പിടികൂടി. പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജിന് സമീപത്ത് പണം കൈമാറുന്നതിനിടെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.